#RICC Area Iftar Gatherings Begin| ആർ.ഐ.സി.സി ഏരിയ ഇഫ്‌താർ സംഗമങ്ങൾക്ക് തുടക്കം


റിയാദ്: വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്തി ന്റെയും സൗഹൃദത്തിൻറെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിൻറെയും ഓർമ്മപ്പെടുത്തലുമായി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകൾ ഇഫ്താർ സംഗമങ്ങൾ ആരംഭിച്ചു. റിയാദ് നഗരത്തിൻറെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ പരിസരത്തുള്ളവർക്ക് വേണ്ടിയാണ് ഇഫ്‌താർ സംഗമങ്ങൾ ഒരുക്കിയത്. വൈകുന്നേരം ആരംഭിക്കുന്ന ഇഫ്‌താർ സംഗമത്തിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഇസ്‌ലാഹി പ്രബോധകർ പ്രഭാഷണം നിർവ്വഹിച്ചു.

ഓൾഡ് സനയ്യ ഇസ്‌കാൻ ഏരിയ ഇസ്‌ലാഹി സെന്ററുകൾ സംയുക്തമായി സംഘടി പ്പിച്ച ഇഫ്താർ സംഗമം അസീസിയ സുൽത്താൻ ഇസ്തിറാഹയിൽ നടന്നു. വിവിധ വിഷയങ്ങളിൽ അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി കൺവീനർ മൊയ്‌തു അരൂർ, മുജീബ് പൂക്കോട്ടൂർ, ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ ഷാനവാസ് കൊല്ലം, അർഷാദ് ആലപ്പുഴ, അമീർ സാബു കോഴിക്കോട്, സാജിദ് കാഞ്ഞങ്ങാട്, സൈനുദീൻ പൊന്നാനി, അഷ്‌റഫ് പൂക്കോട്ടൂർ, നബീൽ കണിയാപുരം തുടങ്ങിയവർ നേതൃത്വം നൽകി

ബത്ഹ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ബത്ഹ ഏരിയ ഇഫ്‌താർ മീറ്റിൽ ശുഐബ് മദീനി നിലമ്പൂർ, നവാസ് അൻസാരി, അബ്ദുല്ല അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആർ.സി.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ ബഷീർ കുപ്പൊടൻ, ശിഹാബ് അലി. ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ യാസർ അറഫാത്ത്, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം, ഷഹീർ പുളിക്കൽ, ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം,നബീൽ സഹീർ ഷാഹിദ്, ജവാദ്, യുസുഫ്, ശബാബ്,ബാസിം, അബ്ദുറഹൂഫ് സ്വലാഹി, അബ്ദുലത്തീഫ്, അസ്‌കർ,നിയാസ്, ഖാലിദ്,
,ജസീല, മഅസൂമ, ഷബ്‌ന, ശബാന കെ.വി, ഷാമില, തുടങ്ങിയവർ നേതൃത്വം നൽകി.

സുലൈ ഏരിയ ഇസ്‌ലാഹി സെന്റർ ഇഫ്‌താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ മൊയ്‌തു അരൂർ, ഉബൈദ് തച്ചമ്പാറ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ ആരിഫ് കക്കാട്, ഫയാസ് കോഴിക്കോട്, അക്ബർ അലി, അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഒലയ ഏരിയ ഇസ്‌ലാഹി സെന്റർ ഇഫ്‌താർ സംഗമത്തിൽ ആഷിക് ബിൻ അഷറഫ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആർ.ഐ.സി.സി കൺവീനർ അജ്‌മൽ കള്ളിയൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ യൂസുഫ് ശരീഫ്, ഷഹജാസ് പയ്യോളി, ഷൈജൽ വയനാട്, മുഫീദ് കണ്ണൂർ, മുസ്തഫ മാവൂർ, ബാവ മാവൂർ, ഫൈസൽ കൊയിലാണ്ടി, അബ്ദുൽ വഹാബ്, ഷമീർ കാളികാവ്, സാഹിൽ ശരീഫ്, മിസ്ഫർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി

ശിഫ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആറു.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ അബ്ദുറഹിമാൻ വയനാട് ,സകരിയ കൊല്ലം, അമീൻ മദീനി, അൻവർ ആലപ്പുഴ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.


Read Previous

#Global Kerala Pravasi Association| ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി.

Read Next

#’Zerotsavam 2024 | സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന ‘സീറോത്സവം 2024’ ഏപ്രില്‍ 21 ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular