റിയാദ് മലപ്പുറം ജില്ല കെഎംസിസി പുസ്തകങ്ങൾ കൈമാറി


കൽപറ്റ : വയനാട് മുസ്‌ലിം ഓർഫനേജ് ലൈബ്രറിയിലേക് റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി പ്രഖ്യാപിച്ച അമ്പതിനായിരം രൂപ വില വരുന്ന പുസ്തകങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം ഓർഫനേജ് ക്യാമ്പസിൽ നടന്ന ചടങ്ങിലാണ് റിയാദ് മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ പുസ്തകം കൈമാറിയത്. റിയാദ് കെഎംസിസി ഭാരവാഹികളായ അസീസ് വെങ്കിട്ട, അഷ്‌റഫ്‌ മോയൻ എന്നിവരാണ് യതീം ഖാന ക്യാമ്പസിലെത്തിയത്.

ഓർഫനേജ് സെക്രട്ടറി ജമാൽ സാഹിബിന്റെ സൗദി സന്ദർശന വേളയിലാണ് റിയാദ് മലപ്പുറം ജില്ല കെഎംസിസി പുസ്തകങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചത്.കെഎംസിസി സംഘടിപ്പിച്ച ഏറെ വ്യത്യസ്ത്തമായ ബിബ്ലിയോസ്മിയ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജമാൽ സാഹിബ്‌.

പുസ്തക പ്രദർശനം, പുസ്തക ചർച്ച, സെമിനാറുകൾ തുടങ്ങി ഒട്ടേറെ പരിപാടികളുടെ ഉൽഘാടന വേളയിൽ ജമാൽ സാഹിബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാര മായാണ് കെഎംസിസി പുസ്തകം കൈ മാറാൻ തീരുമാനിച്ചത്. ജമാൽ സാഹിബിന്റെ വേർപാടിന്റെ വേദനയിൽ കഴിയുന്ന ഓർഫനേജ് വിദ്യാർത്ഥികൾക്ക് ആശ്വാസ മായാണ് മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ ക്യാമ്പസിലെത്തിയത്.

ഓർഫാനേജ് സെക്രട്ടറി മുഹമ്മദ്‌ ഷാ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗം ഡോക്ടർ കെ ടി അഷ്‌റഫ്‌, മാനേജർ മുജീബ് റഹ്മാൻ ഫൈസി, ഇർഷാദ് വാഫി, ചൈൽഡ് വെൽഫയർ ഓഫീസർ ആയിഷ നൗറിൻ, മുനീർ വാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Read Previous

കുദു- കേളി ഫുട്ബോൾ: കിരീടം ബ്ലാസ്റ്റേഴ്സ് വാഴക്കാടിന്

Read Next

അധികാരമല്ല ,മറിച്ചു കോണ്‍ഗ്രസിന് കരുത്തുറ്റ അടിത്തറ കെട്ടിയുയർത്തുയെന്നതാണ് എന്റെ ലക്‌ഷ്യം: കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular