ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരിക്കി റിയാദ് മലപ്പുറം ജില്ല കെഎംസിസി # Riyadh Malappuram District KMCC


റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ സുലൈ ഇസ്‌താം ബൂൾ സ്ട്രീറ്റിലെ ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യക്കാരായ തൊഴിൽ പ്രശ്നങ്ങളിലും മറ്റുമായി പ്രതിസന്ധിയിൽ ആയവരും വർഷങ്ങളായി നാട്ടിൽ പോവാൻ കഴിയാത്തവരുമായ മുന്നൂറോളം ആളുകൾ ഉൾപ്പെടുന്ന ക്യാമ്പിലാണ് മലപ്പുറം ജില്ല കെഎംസിസി ഫ്രണ്ടി പേയുമായി സഹകരിച്ചു ഇഫ്താർ വിരുന്നൊരുക്കിയത്.

താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികൾ തിങ്ങി താമസിക്കുന്ന ലേബർ ക്യാമ്പിലെ ഇഫ്താർ ഇസ്ലാമിന്റെ മാനവിക സന്ദേശം കൈമാറുന്ന ചടങ്ങായി മാറി. സൗദി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയർമാൻ അഷറഫ് തങ്ങൾ ചെട്ടിപ്പടി, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാനാലി പാലത്തിങ്ങൽ ,റിയാദ് കെഎം സിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര,നാഷണൽ കമ്മിറ്റി സെക്രട്ടറിയെറ്റ് അംഗം മുഹമ്മദ് വേങ്ങര, റിയാദ് കെഎം സിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റർ തുവ്വൂർ, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍,ട്രഷറർ ഉമർ അലി പഞ്ചിളി,ഫ്രണ്ടി പേ മാനേജർ സലീം ചെറുമുക്ക് തുടങ്ങിയവർ ഇഫ്താറിൽ അതിഥികളായി എത്തിയിരുന്നു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, മുനീർ വാഴക്കാട്, മുനീർ മക്കാനി, ഷകീൽ തിരൂർക്കാട്, നൗഫൽ താനൂർ, അർഷദ് ബാഹസ്സൻ തങ്ങൾ, ഇസ്മായിൽ ഓവുങ്ങൽ, റഫീഖ് ഹസ്സൻ, മജീദ് മണ്ണാർമല,സഫീർ ഖാൻ,യൂനുസ് നാണത്ത്, ഷബീറലി പള്ളിക്കൽ ,സലാം മഞ്ചേരി,നാസർ മൂത്തേടം,ഫസലു പൊന്നാനി വെൽഫെയർ വിങ് ഭാര വാഹികളായ ഷറഫു പുളിക്കൽ,റിയാസ് തിരൂർക്കാട്, വിവിധ മണ്ഡലം ഭാരവാഹികൾ മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് വളണ്ടിയേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

ഇലക്ടറല്‍ ബോണ്ട് വേണ്ടെന്ന് വെക്കാന്‍ കോണ്‍ഗ്രസിന് പറ്റിയോ?; കെജരിവാളിന് അടുത്ത് ഇഡി എത്താന്‍ കാരണം കോണ്‍ഗ്രസ് : മുഖ്യമന്ത്രി #Can Congress do away with electoral bonds?

Read Next

മക്കയിലും മദീനയിലും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടു #Lulu Hypermarkets in Makkah and Madinah

Leave a Reply

Your email address will not be published. Required fields are marked *

Most Popular