സച്ചിന്‍ദാസും ഉദയ് സഹറാനും രക്ഷകരായി; അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ ഫൈനലില്‍; ഇത് അഞ്ചാം തവണ


അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്. 245 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഏഴ് പന്ത് ബാക്കിനില്‍ക്കെ മറികടന്നു. സച്ചിന്‍ ദാസിന്റെയും ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക മായത്. ഇരുവരും യഥാക്രമം 96, 81 റണ്‍സ് വീതം എടുത്തു. ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ രണ്ടാം സെമി വിജയികളാവും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്

നേരിട്ട ഒന്നാം പന്തില്‍തന്നെ ഓപ്പണര്‍ ആദര്‍ശ് സിങ് മടങ്ങി. അപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് സംപൂജ്യമായിരുന്നു. നാലാം ഓവറില്‍ രണ്ടാം വിക്കറ്റും വീണു. നാല് റണ്‍സ് എടുത്ത് മുഷീര്‍ ഖാന്‍ കൂടാരം കയറി. മൂന്നാം വിക്കറ്റ് വീഴാനും അധികം സമയം വേണ്ടിവന്നിരുന്നില്ല. 25 റണ്‍സില്‍ നില്‍ക്കെ അര്‍ഷിന്‍ മടങ്ങി. ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലാം വിക്കറ്റും വീണതോടെ ഇന്ത്യ കളി കൈവിട്ടുവെന്ന് തോന്നി.

പിന്നീടായിരുന്നു യഥാര്‍ഥ കളി. ക്യാപ്റ്റന്‍ ഉദയ് സഹറാന്റെയും സച്ചിന്‍ ദാസിന്റെയും നിലയുറപ്പിച്ചുള്ള പോരാട്ടം. സച്ചിന്‍ ആക്രമണ സ്വഭാവം കാണിച്ചെങ്കില്‍ ഉദയ് നിലയുറ പ്പിച്ചുകൊണ്ടാണ് നീങ്ങിയത്. ഒരു സിക്സും 11 ഫോറും നിറഞ്ഞതായിരുന്നു സച്ചിന്‍ ദാസിന്റെ ഇന്നിങ്സ്. അഞ്ച് ഫോറുകള്‍ അടങ്ങിയതാണ് ഉദയ് സഹറാന്റെ പ്രകടനം. രാജ് ലിംബാനി എട്ട് റണ്‍സോടെ പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്വെന മഫാകയും ട്രിസ്റ്റന്‍ ലൂസും മൂന്നു വീതം വിക്കറ്റു കള്‍ നേടി.നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഇന്ത്യക്കു മുന്നില്‍ 245 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായ ഹുവാന്‍ ഡ്രെ പ്രിറ്റോറിയസിന്റെയും റിച്ചാര്‍ഡ് സെലറ്റ്സ്വാനെയുടെയും ബാറ്റിങ് മികവാണ് ദക്ഷിണാഫ്രിക്കയ്ക്ക് 200-ന് മുകളില്‍ സ്‌കോര്‍ സമ്മാനിച്ചത്.


Read Previous

എംഎ യൂസഫലിയുടെ സ്വന്തം ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഓഹരി വിപണിയിലേക്ക്; നിങ്ങള്‍ക്കും ഇനി ലുലുവില്‍ ‘പങ്കാളിയാകാം’: വമ്പന്‍ നീക്കം ഉടന്‍, നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുക ലക്ഷ്യം

Read Next

80,000 രൂപയ്ക്ക് വേണ്ടി ഒൻപത് വർഷം കയറിയിറങ്ങി; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular