സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ ഒരേസമയം ചെയർമാനും സി ഇ ഓയുമായി പ്രവർത്തിക്കുന്നു എന്നുള്ളതും കൂടുതല്‍ തിളക്കം നല്‍കുന്നു.


ന്യൂയോര്‍ക്ക്: ടെക്നോളജി രംഗത്തെ ലോക അതികായരായ മൈക്രോസോഫ്റ്റിന്‍റെ തലപ്പത്ത് ഒരു ഇന്ത്യ ന്‍ വംശജന്‍.  ഏഴു വര്‍ഷമായി സിഇഒ ആയിരുന്ന സത്യ നാദല്ലയെ ഇപ്പോള്‍ ചെയര്‍മാനാക്കി നിയ മിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാ ണക മ്പനിയാണ്  മൈക്രോസോഫ്റ്റ്. കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റ മായ വിന്‍ഡോസ് മൈക്രോസോഫ്റ്റിന്‍റേതാണ്. ലോകം ചലിക്കുന്നത് ഒരുപക്ഷ ഈ സോഫ്റ്റ്‌ വെയ റില്‍ ആയിരിക്കും.

നിലവില്‍ ചെയര്‍മാനായ ജോണ്‍ തോംസണ്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും. സ്വത ന്ത്ര സോഫ്റ്റ് വെയറുകളുടെയും ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഒഎസിന്‍റെയും വരവോടെ കനത്ത തിരിച്ച ടി നേരിടുമ്ബോഴാണ് സത്യ നാദല്ലെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ  സി.ഇ.ഒ. ആയി ചുമതല എല്ക്കുന്നത്. വിപ ണിയിലെ അധിശത്വം നഷ്ടമായ കാലത്താണ് അദ്ദേഹം സിഇഒ ആയത്. പിന്നീട് സത്യ നാദല്ലെയുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റില്‍ വരുത്തിയ മാറ്റങ്ങള്‍ കമ്ബനിക്ക് ഗുണകരമായി. ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും നിര്‍മിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീക രിച്ച്‌ കമ്ബനിയെ തിരിച്ച്‌ പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.

ബോര്‍ഡ് തലപ്പത്തേക്ക് സിഇഒ സത്യ നാദെല്ല ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് മൈക്രോ സോഫ്റ്റ് അറിയിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായി മൈക്രോസോഫ്റ്റ് സിഇഒ യും ചെയര്‍മാനും ഒരേ വ്യക്തിയായിരിക്കുമെന്ന പ്രത്യേകതയാണുള്ളത്. അവസാനമായി ഇത്തര ത്തില്‍ ഇരു പദവികളും ഒരുമിച്ച്‌ വഹിച്ചത് 2000 ല്‍ സിഇഒ സ്ഥാനം രാജിവച്ച ബില്‍ ഗേറ്റ്സ് ആയി രുന്നു. 2014 ല്‍ സിഇഒ ആയി ചുമതലയേറ്റതിനുശേഷം നാദെല്ലയുടെ നേതൃത്വത്തിന് ലഭിച്ച വലിയ അംഗീകാരമാണിത്.

വീണ്ടും, മൈക്രോസോഫ്റ്റിന് ഒരു നേതാവുണ്ടെണ്ട് തെളിയിച്ചിരിക്കുകയാണ് പുതിയ നിയമനം. ‘ഈ പദവിയില്‍, ബോര്‍ഡിനായുള്ള അജണ്ട സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തെ നാദെല്ല നയിക്കും, ശരിയായ തന്ത്രപരമായ അവസരങ്ങള്‍ ഉയര്‍ത്തുന്നതിനും ബോര്‍ഡിന്റെ അവലോകന ത്തിനായി പ്രധാന അപകടസാധ്യതകളും ലഘൂകരണ സമീപനങ്ങളും തിരിച്ചറിയുന്നതിനും ബിസി നസ്സിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ വര്‍ദ്ധിപ്പിക്കും,

മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഈ ഉയര്‍ച്ചയുടെ സമയവും രസ കരമാണ്. വിന്‍ഡോസിന്റെ അടുത്ത വലിയ ചുവടുവെപ്പ് വിന്‍ഡോസിന്‍റെ പുതിയ പതി പ്പാണ്. വിന്‍ഡോസ് 11 ഉടന്‍ പുറത്തിറങ്ങും.

2014 ല്‍ നാദെല്ല സിഇഒ ആയി വന്നപ്പോള്‍, കമ്ബനി സ്വീകരിച്ച ദിശ ക്ലൌഡ് സേവനങ്ങളില്‍ പ്രധാന വും മൈക്രോസോഫ്റ്റിന്റെ ഭാവിയുമാണ്. എന്നിരുന്നാലും, ലോകമെമ്ബാടുമുള്ള ദശലക്ഷക്കണ ക്കിന് ആളുകള്‍ വിന്‍ഡോസ് ഉപയോഗിക്കുന്നതു പോലെ ശക്തമായ ഒരു ഉല്‍പ്പന്നവും ബ്രാന്‍ഡു മായി ക്ലൗഡ് സേവനങ്ങള്‍ മാറി. അതിന്‍റെ പ്രാധാന്യം നഷ്‌ടപ്പെടുത്താന്‍ പോകുന്നില്ല.

എല്ലായ്‌പ്പോഴും തത്സമയവും അപ്‌ഡേറ്റുചെയ്യുന്നതുമായ ഒന്നാണ് മൈക്രോസോഫ്റ്റിന്‍റെ ക്ലൌഡ് സേവനങ്ങള്‍. വിന്‍ഡോസ് 8.1, വിന്‍ഡോസ് 8, വിന്‍ഡോസ് 7 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി പുറത്തിറങ്ങിയ വിന്‍ഡോസ് 10 മികച്ച സ്വീകാര്യത നേടി. അവ താരതമ്യേന സ്ഥിരത പുലര്‍ത്തി, പ്രതിമാസ അപ്‌ഡേറ്റുകള്‍, അടുത്ത വലിയ പതിപ്പിലേക്ക് പോകേണ്ടിവരുമ്പോള്‍, നിങ്ങള്‍ അത് ഒരു പുതിയ ഉല്‍പ്പന്നമായി വാങ്ങേണ്ടതുണ്ട്.

ഒരു പുതിയ സോഫ്റ്റ്വെയര്‍. 2015 ലാണ് മൈക്രോസോ ഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. പുതിയ പതിപ്പായ വിന്‍ഡോസ്‌ 11 ഒരു പാട് പ്രത്യേകതയാ ണ്കമ്പനി അവകാശ പെടുന്നത്. നാദല്ലയുടെ ചെയര്‍മാനായുള്ള നിയമനം ടെക്നോളജി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.


Read Previous

സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Read Next

ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ്‌ അന്തരിച്ചു, കോവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular