കര്‍ണാടക വനം വകുപ്പിന് ഗുരുതര വീഴ്ച;തണ്ണീര്‍ക്കൊമ്പന്‍ ഗുരുതര പെല്ലറ്റ് ആക്രമണത്തിന് വിധേയമായെന്ന് കണ്ടെത്തല്‍


മാനന്തവാടി: ബന്ദിപ്പൂരില്‍ ചരിഞ്ഞ കാട്ടാന തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലറ്റ് പാടുകളെന്ന് കണ്ടെത്തല്‍. മരണശേഷമുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കര്‍ണാടകയിലെ തോട്ടങ്ങളിലിറങ്ങിയപ്പോഴാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് നിഗമനം.

കൂടാതെ ശരീരത്തിനുള്ളിലെ പഴുപ്പ് ആഴമേറിയതാണെന്നും പലയിടങ്ങളിലേക്കും പടര്‍ന്നിട്ടുമുണ്ടായിരുന്നു. ഹൃദയാഘാതത്തിന് പുറമേ അണുബാധയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞതും മരണകാരണമായെന്നാണ് വിലയിരുത്തല്‍.

തണ്ണീര്‍ക്കൊമ്പന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതി അടുത്ത ദിവസം തന്നെ വയനാട്ടിലെത്തും. കര്‍ണാടക വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

ആന കേരള അതിര്‍ത്തിയിലേക്ക് കടന്ന വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. മാത്രവുമല്ല റേഡിയോ കോളാര്‍ സിഗ്‌നല്‍ വിവരങ്ങള്‍ ലഭിക്കാത്തതും ആനയെ ട്രാക്കുചെയ്യുന്നതിന് തിരിച്ചടിയായി.


Read Previous

ബിജെപി ദേശീയ കൗണ്‍സിലിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും; തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി. മുരളീധരനും പ്രചാരണം തുടങ്ങി

Read Next

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍; സിപിഐ സാധ്യതാ പട്ടിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular