സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കാണിച്ചു, അബിഗേല്‍ തിരിച്ചറിഞ്ഞില്ല; സംഘം ആദ്യം പോയത് വര്‍ക്കല ഭാഗത്തേയ്ക്ക്


കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം പോയത് വര്‍ക്കല ഭാഗത്തേയ്ക്ക് എന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഭാഗത്ത് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ പിടികൂടുന്നതിന് ദക്ഷിണമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെയും കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീ സംസാരിച്ച കടയുടമയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്നാണ് പൊലീസ് സംശയിക്കു ന്നത്. അബിഗേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംശയിക്കുന്ന 30 സ്ത്രീകളുടെ ചിത്രങ്ങള്‍ അബിഗേലിനെ കാണിച്ചെങ്കിലും കുട്ടി ആരെയും തിരിച്ചറിഞ്ഞില്ല. സംഭവത്തിന് ശേഷം കുട്ടിയുടെ പേടി ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നാണ് മുത്തച്ഛന്‍ പറഞ്ഞത്. അതിനാല്‍ കുട്ടിയുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്. ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സൂത്രധാരന്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യക്തിവിരോധമാണോ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാല്‍ മാത്രമേ എന്തിനാണ് തട്ടിക്കൊണ്ടു പോയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറയുന്നു.


Read Previous

ധൈര്യം ചോരാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കി; അബിഗേലിന്റെ സഹോദരനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Read Next

രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ് ഉദ്ഘാടനം ചെയ്തത് പി വി അന്‍വര്‍: വിമർശനവുമായി കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular