സില്‍വര്‍ലൈന്‍ : ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ല; കേന്ദ്രത്തിന് നിലപാടു തിരുത്തേണ്ടി വരുമെന്ന് മന്ത്രി എം ബി രാജേഷ്


കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുടെ നിലപാട് നിരാശപ്പെടുത്തുന്നതെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ല. പദ്ധതി നടപ്പാക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇതോടൊപ്പം കൂട്ടിവായിക്കണം. കെ റെയിലില്‍ കേന്ദ്രത്തിന് നിലപാടു തിരുത്തേണ്ടി വരുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ റിപ്പോർട്ട് നൽകിയി രുന്നു. ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കും. സില്‍വര്‍ ലൈന്‍ റെയില്‍വേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  റെയില്‍വേ അധികൃതരുമായി കൂടിയാ ലോചന നടത്താതെയാണ് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് നിശ്ചയിച്ചത്. 

നിലവിലെ റെയില്‍വേയുടെ നിര്‍മ്മിതികള്‍, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവയില്‍ സില്‍വര്‍ ലൈന്‍ സൃഷ്ടിക്കുന്ന ആഘാതം പരിഗണിച്ചില്ല, റെയില്‍വേയുടെ സമീപഭാവി യിലെ വികസന ആവശ്യങ്ങള്‍ കെ റെയില്‍ അധികൃതര്‍ പരിഗണിച്ചില്ല, തിരൂര്‍- കാസര്‍കോട് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് അലൈന്‍ മെന്റ് നിശ്ചയിച്ചത്, ഡിപിഐ തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ്. അതു നിലവിലെ ട്രാക്കുമായി സംയോജി പ്പിക്കാനാകില്ല. സില്‍വര്‍ ലൈന്‍ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി ഡിപിആറില്‍ പറയുന്നുണ്ട്. അങ്ങനെ ഭിത്തി നിര്‍മ്മിക്കുന്നത് നിലവിലെ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് അനുവദിക്കാനാകില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 


Read Previous

എന്തെങ്കിലും കൈപ്പറ്റിക്കളയാം എന്നു കരുതരുത്, ചില ശീലങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ’; കൈക്കൂലിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Read Next

ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു; അപ്രതീക്ഷിത തീരുമാനം വിടവാങ്ങല്‍ ടെസ്റ്റിന് മുമ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular