നിയോമിലെ ചിത്രീകരണത്തിന് 40 ശതമാനം നികുതിയിളവ്‌, സൈമണ്‍ വെസ്റ്റിന്റെ ചരിത്ര സിനിമ ‘അന്‍തറ’ സൗദിയിലെ നിയോമില്‍ ചിത്രീകരിക്കും| ആറാം നൂറ്റാണ്ടിലെ യോദ്ധാവും കവിയുമായ അല്‍തറ അറേബ്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനാണ്


റിയാദ്: ബ്രിട്ടീഷ് സംവിധായകനും കോണ്‍എയര്‍, ലാറ ക്രോഫ്റ്റ്: ടോംബ് റൈഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത സൈമണ്‍ വെസ്റ്റ് തന്റെ പുതിയ സിനിമ സൗദി അറേബ്യയില്‍ ചിത്രീകരിക്കുന്നു. വരാനിരിക്കുന്ന ചരിത്ര സിനിമയായ ‘അന്‍തറ’ സൗദിയിലെ നിയോമില്‍ ഷൂട്ട് ചെയ്യാനാണ് തീരുമാനം

.ആറാം നൂറ്റാണ്ടിലെ യോദ്ധാവും കവിയുമായ അന്‍തറത്തിബ്‌നു ഷദ്ദാദിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. തടവിലാക്കപ്പെട്ടിട്ടും ജനഹൃദയങ്ങളില്‍ കുടിയേറിയ അല്‍തറ അറേബ്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ കവികളിലൊരാളാണ്.

അടുത്ത വര്‍ഷം ആദ്യത്തില്‍ 12 ആഴ്ച നിയോമില്‍ ഷൂട്ടിങ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നിയോമിലെ ബജ്ദ സ്റ്റുഡിയോ ആയിരിക്കും പ്രധാന ഷൂട്ടിങ് കേന്ദ്രം. സമീപത്തുള്ള മനോഹരമായ ചെങ്കടല്‍ തീരത്തെ ചിത്രീകരണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും. വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയും ചെങ്കടല്‍ തീരപ്രദേശവും നിയോമി ന്റെ മരുഭൂമിയും പര്‍വതപ്രദേശങ്ങളുമെല്ലാം പശ്ചാത്തലമാവും.

അലക്‌സാണ്ടര്‍ അമര്‍തേയ് ആണ് സഹനിര്‍മ്മാതാവ്. കില്ലിങ് ഈവ്, ബോണ്‍ എ കിങ്, ദി മാന്‍ ഹൂ ഫാള്‍ ടു എര്‍ത്ത് തുടങ്ങിയ പ്രൊജക്റ്റുകളിലൂടെ ശ്രദ്ധേയനായ എഴുത്തു കാരനും നിര്‍മ്മാതാവുമാണ് അലക്‌സാണ്ടര്‍ അമര്‍തേയ്. നിര്‍മ്മാതാവ് സ്റ്റുവര്‍ട്ട് സതര്‍ലാന്‍ഡും പണംമുടക്കുന്നുണ്ട്.

ഫീച്ചര്‍ ഫിലിമുകളും ടിവി നാടകങ്ങളും ഉള്‍പ്പെടെ വിവിധ പ്രൊഡക്ഷനുകള്‍ക്ക് നിയോമില്‍ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. അത്യന്താധുനിക സൗണ്ട് സ്റ്റേജുകള്‍, സൗകര്യങ്ങള്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവ നല്‍കി സിനിമാ നിര്‍മാണത്തെ നിയോം പിന്തുണയ്ക്കും.

അന്‍തറത്തിബ്‌നു ഷദ്ദാദിന്റെ കഥ ബിഗ് സ്‌ക്രീനിലേക്കും ജനങ്ങളിലേക്കും കൊണ്ടു വരുന്നത് ഇതിഹാസ ജീവിതത്തെ അനുധാവനം ചെയ്യാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായാണ് കാണുന്നതെന്ന് സംവിധായകന്‍ സൈമണ്‍ വെസ്റ്റ് പ്രസ്താവിച്ചു. ബനു അബ്ബാസ് ഗോത്രക്കാരുടെ മാതൃരാജ്യത്ത് സിനിമ ചെയ്യാനുള്ള അവസരത്തെ ചരിത്രത്തോട് നീതിപുലര്‍ത്താനുള്ള അവസരമായി വിനിയോഗിക്കി ക്കുമെന്നും മേഖലയില്‍ വളര്‍ന്നുവരുന്ന ചലച്ചിത്ര വ്യവസായത്തെ അഭിവൃദ്ധിപ്പെടു ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Read Previous

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ രണ്ടുപേര്‍ അറസ്റ്റില്‍; കേസില്‍ ഇഡിയുടെ ആദ്യ അറസ്റ്റ്

Read Next

വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് കാരണം| സൗദിയിൽ മലയാളിക്ക് 7 മാസം തടവും നാടുകടത്തലും; കാരണം വാഹനത്തിൽ സൂക്ഷിച്ചത് ഇതായിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *

Most Popular