സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ റിയാദ് പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു.


റിയാദ്: ആതുര സേവനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഒലയിലെ സ്പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര് ഹോസ്പിറ്റല്‍ മലയാളി ജീവനക്കാരുടെ റിയാദിലെ ഏക കൂട്ടായ്മയായ സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ (എസ് എം സി കെ) യുടെ പതിനൊന്നാമത് വാര്‍ഷിക ആഘോഷം മലാസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്നു ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു കൂട്ടായ്മ പ്രസിഡണ്ട്‌ റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു

എസ് എം സി വാര്‍ഷികാഘോഷം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയൻ കൊടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി, ഡൊമനിക് സാവിയോ (റിയാദ് ടാക്കീസ് ) അലി ആലുവ, ജയ്സൺ തോമസ്, അജീഷ് രവി, അഹമ്മദ് കുട്ടി, മുരുകൻ പിള്ള,എൽബിൻ കുര്യക്കോസ്, സുരേന്ദ്രൻ ചേലക്കര, ജാസ്മിൻ പ്രദീപ്,രജിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങില്‍ ദുബായ് ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ റിയാദിന്‍റെ സ്വന്തം കലാകാരന്‍ നസീബ് കലാഭവനെ അനുമോദിച്ചു.

കൂട്ടായ്മ പ്രവര്‍ത്തകര്‍ പതിനൊന്നാം വാർഷികം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു

മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ആക്ടിംഗ് ജനറൽ സെക്രട്ടറി ആൻസൺ ജെയിംസ്,സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ബേബി തോമസ് അവതരിപ്പിച്ചു, കഴിഞ്ഞ 1വർഷക്കാലയളവിൽ 1,33000 രൂപയുടെ ധന സഹായം അംഗങ്ങള്‍ക്ക് നൽകാന്‍ വലിയ നേട്ടമായി സംഘടന വിലയിരുത്തി. വൈസ് പ്രസിഡണ്ട് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു..

മാധ്യമ പ്രവര്‍ത്തകന്‍ ജയൻ കൊടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തുന്നു

ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാവിരുന്നും, റിയാദിലെ പ്രമുഖ ഗായകനായ കുഞ്ഞിമുഹമ്മദ്, ദേവിക, ശ്രീജ (ദുബായ്) നേതൃത്വത്തില്‍ ഗാന സന്ധ്യുയും കലാഭവൻ നസീബ് ടീം അവതരിപ്പിച്ച മിമിക്സ് പരേഡ് & സ്റ്റേജ് ഷോ ആഘോഷത്തിനു മാറ്റ്കൂട്ടി .

ശ്രീജ (ദുബായ്)

അനസ്, ബിനോയ്‌, സുമേഷ്, നിഷാന്ത്, ബാബു ജോസഫ്,റഫീഖ് കൊച്ചി,സിറാജ്, മാത്തുകുട്ടി,ലിബിയ ജെയ്‌സൺ,പത്മകുമാർ,അനു,ഷൈനി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി..


Read Previous

വൈറ്റ് ലങ് സിന്‍ഡ്രോം: വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു, ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം, ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് റിപ്പോര്‍ട്ട്

Read Next

പത്മകുമാറിന് രണ്ട് കാര്‍ ഉണ്ടെന്ന് ഓട്ടോറിക്ഷക്കാരന്‍ മൊഴി നല്‍കി; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് ഓട്ടോഡ്രൈവര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular