സോളാര്‍ ഗൂഢാലോചന: നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച ഒരു മണി മുതല്‍ മൂന്ന് മണിവരെ


തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ നിയമസ ഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെ യാണ് ചര്‍ച്ച നടക്കുകയെന്ന സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. അടിയന്തരപ്രമേയ ത്തിലെ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്ര മാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമല്ല. അതിനാല്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുന്ന പരാമര്‍ശങ്ങള്‍ക്ക് മേല്‍ അഭിപ്രായം പറയല്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും ചില മാധ്യമവാര്‍ത്തകളുടേയും അടിസ്ഥാ നത്തില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നത് യുക്തിക്ക് നിരക്കാത്ത താണ്. സര്‍ക്കാരിന് ഔദ്യോഗികമായി ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനനടത്തിയും നിയമപോദേശം നടത്തിയുമാണ് നടപടികള്‍ സ്വീകരിക്കുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും സഭയില്‍ അവതരിപ്പിച്ചിട്ടുള്ള അടിയന്തപ്രമേയത്തിലെ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമണിക്ക് നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കു മെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയെ അറിയിച്ചു.


Read Previous

ചാണ്ടി ഉമ്മന്‍ എംഎല്‍എ; നിയമസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തു

Read Next

വിഴുപ്പ് അലക്കിയാലേ മാലിന്യം കളയാനാവൂ, അല്ലെങ്കില്‍ നാറും; സ്ഥിരം പരാതിക്കാരാനാവാന്‍ ഇല്ലെന്ന് കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular