വിജയേട്ടാ എന്ന വിളി ഇവിടെ വച്ച് നിര്‍ത്തിക്കോ; ശൈലജ ടീച്ചറെ അപമാനിച്ചത് നിങ്ങള്‍ അറിഞ്ഞോ?’; പിണറായിയോട് പറയുന്നു. ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ എതുതരത്തിലും പ്രതികരിക്കും; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍


ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഗാര്‍ഡുകള്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആക്രമണം. തന്റെ സീനിയര്‍ വിദ്യാര്‍ഥിയായ പിണറായിയോട് പറയുന്നു. ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ എതുതരത്തിലും പ്രതികരിക്കുമെന്നും ഡല്‍ഹിയില്‍ സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

ഒരുപാട് മുഖ്യമന്ത്രിമാര്‍, ഒട്ടേറെ യാത്രകളും മാര്‍ച്ചുകളും നടത്തിയിട്ടുണ്ട്. പിണറായിയെ പോലെ ഒരു മുഖ്യമന്ത്രിയെയും ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. അദ്ദേഹം ആരെയാണ് കാണുന്നത്, ആരോടാണ് സംവദിക്കുന്നത്. എന്തിനാണ് ഈ കോടികള്‍ ചെലവഴിച്ച് യാത്ര നടത്തുന്നത്. നാടിന്റെ പൊതുഫണ്ടാണ് ദുരുപയോഗം ചെയ്യുന്നത്. രാജ്യത്തിന്റെ ഫണ്ട് ധൂര്‍ത്തടിച്ച് നടത്തുന്ന ജാഥ കേരളത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു

കേരള കോണ്‍ഗ്രസിനെയും സഹ പ്രവര്‍ത്തകരെയും പിണറായി അപമാനിക്കുന്നു. സഹപ്രവര്‍ത്തകയായ ശൈലജയെ പോലും അപമാനിക്കുന്ന പിണറായി വിജയനില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം. ക്യാബിനറ്റ് കഴിഞ്ഞ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ ശൈലജ ടീച്ചര്‍ വിജയേട്ടാ ഒരു ഫയല്‍ കാണിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍, മാധ്യമങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞത് ഈ വിളി ഇവിടെ വച്ച് നിര്‍ത്തിക്കോ എന്നാണ്. ഇക്കാര്യം ആരും അറിഞ്ഞിട്ടില്ല. എത്രവട്ടമാണ് അവരെ അപമാനിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

ഈ മുന്നണിയില്‍ നിന്ന് കെഎം മാണിയും കേരളാ കോണ്‍ഗ്രസും ഒരു അപമാനവും സഹിച്ചിട്ടില്ല. എന്തെങ്കിലും പിഴവ് വന്നുപോയാല്‍ മാപ്പുപറഞ്ഞിട്ടുണ്ട്. അത് തങ്ങളുടെ സംസ്‌കാരം. അപമാനം സഹിച്ചു തുടരണോ എന്ന് അവര്‍ തീരുമാനിക്കണം. ശബരിമലയില്‍ ഇതുപോലെ ശ്വാസം മുട്ടിയ ഒരു കാലം ഉണ്ടായിട്ടില്ല. മുന്‍ സര്‍ക്കാരുകള്‍ ചെയ്തത് ഒന്നും ഈ സര്‍ക്കാര്‍ ചെയ്തില്ല. ഇപ്പോഴും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ശബരിമല സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.


Read Previous

ദേഹത്തു സ്വയം തീ കൊളുത്താന്‍ പദ്ധതിയിട്ടു, നടപ്പാക്കിയത് പ്ലാന്‍ ബി

Read Next

തൃശൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular