1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ.


ടോക്കിയോ:  1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ മാറി ഒളിമ്പിക്സിൽ തന്റെ ആദ്യ മത്സരത്തിൽ ജയം കണ്ടു ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ. ലിയാണ്ടർ പേസ് 1996 ൽ വെങ്കല മെഡൽ നേടിയിരുന്നു. 197 റാങ്കുകാരനായ ഉസ്ബകിസ്ഥാൻ താരം ഡെന്നിസ് ഇസ്റ്റോമിനെയാണ് ഇന്ത്യൻ താരം മറികടന്നത്.

ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ നാഗൽ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി. രണ്ടാം സെറ്റിൽ 4-1 മുന്നിൽ നിന്ന ശേഷം പകച്ചു പോയ നാഗൽ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടതോടെ മത്സരം മൂന്നാം സെറ്റിലേക്ക്.

മൂന്നാം സെറ്റിൽ ഒരു മാച്ച് പോയിന്റ് നഷ്ടമാക്കിയെങ്കിലും ഉസ്ബക് താരത്തിന്റെ പോരാട്ടം അതിജീ വിച്ച ഇന്ത്യൻ താരം സെറ്റ് 6-4 നു നേടി ചരിത്രജയം കുറിച്ചു. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ ഡാനിൽ മെദ്വദേവ് ആണ് സുമിത് നാഗലിന്റെ എതിരാളി.


Read Previous

കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വെച്ച് മീരഭായ്‌ ചാനു, ഒരുപാട് ത്യാഗം സഹിച്ച അമ്മക്ക് പ്രത്യേകം നന്ദി.

Read Next

കോവിഡ്​ ബാധിച്ച്​ മണലാരണ്യങ്ങളിൽ ജീവന്‍ നഷ്ട്ടപെട്ടവര്‍ അനവധി, 3570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇവരിൽ 3,280 പേരും മരിച്ചത് ഗൾഫിൽ ​.

Leave a Reply

Your email address will not be published. Required fields are marked *

Most Popular