അയോധ്യയിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റു; ആമസോണിനെതിരെ കേന്ദ്ര നോട്ടീസ്


ന്യൂഡൽഹി: അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റതിന് ഇ–കൊമേഴ്സ് സ്ഥാപനമായ ആമസോണിനു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടിസ് അയച്ചു. 7 ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം  ഉപഭോക്തൃ സംരക്ഷണ നിമയത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കുമെന്നു നോട്ടിസിൽ പറയുന്നു. 

കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ പരാതിയിലാണ് നടപടി. ഇതുവരെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത രാമക്ഷേത്രത്തിന്റെ പ്രസാദമെന്ന പേരിൽ വസ്തുക്കൾ വിതരണം ചെയ്തതു വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പരാതിയിൽ പറയുന്നു.  ഇതു പരിഗണിച്ച സിസിപിഎ, പ്രസാദം എന്ന പേരിൽ തെറ്റിധരിപ്പിച്ച് ഇത്തരം ഭക്ഷ്യവസ്തുക്കൾ ഓൺലൈനായി വിൽക്കുന്നത് ഉൽപന്നത്തിന്റെ യഥാർഥ സവിശേഷതകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ തെറ്റിധാരണ പരത്തുമെന്നും അറിയിച്ചു. 

രഘുപതി നെയ് ലഡു, അയോധ്യ റാം മന്ദിർ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, റാം മന്ദിർ അയോധ്യ പ്രസാദ്, ദേസി കൗ മിൽക് പേഡ എന്നിങ്ങനെയുള്ള പേരിലാണ്  രാമക്ഷേത്ര പ്രസാദമെന്ന വ്യാജേന ആമസോണിൽ വിതരണം ചെയ്തത്. 


Read Previous

യുവതി ഭര്‍ത്തൃവീട്ടില്‍ ജീവനൊടുക്കി; ഭര്‍ത്തൃപിതാവ് അറസ്റ്റില്‍

Read Next

വ്യാജ പീഡനപരാതി നൽകി പണം തട്ടാൻ ശ്രമം;പരാതിക്കാരൻ തന്നെ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular