ടി20 ക്രിക്കറ്റ് ഇനി ഒളിംപിക്‌സിലും; പച്ചക്കൊടി കാണിച്ച് അന്താരാഷ്ട്ര കമ്മിറ്റി


മുബൈ: ടി20 ക്രിക്കറ്റ് പോരാട്ടം ഇനി ഒളിംപിക്‌സിലും. ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പച്ചക്കൊടി. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റും അരങ്ങേറും.

ക്രിക്കറ്റടക്കം അഞ്ച് മത്സര ഇനങ്ങളാണ് പുതിയതായി ഒളിംപിക്‌സിലേക്കെത്തുന്നത്. ടി20 ക്രിക്കറ്റ്, ഫഌഗ് ബോള്‍, സ്‌ക്വാഷ്, ലാക്രോസ്, ബെയ്‌സ്‌ബോള്‍/സോഫ്റ്റ് ബോള്‍ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്‌സില്‍ ഉള്‍പ്പെടിത്തിയിരിക്കുന്നത്.

മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. ക്രിക്കറ്റ് അടക്കമുള്ളവ ഉള്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനം ആയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം വരാന്‍ അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.


Read Previous

അവിടെയെല്ലാം സാധാരണ പോലെ; എല്ലാവരും സുരക്ഷിതര്‍’; ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യസംഘം കൊച്ചിയിലെത്തി

Read Next

വിഴിഞ്ഞത്ത് വന്നത് 4 ക്രെയിന്‍ മാത്രം; പൂര്‍ത്തിയായത് 60 ശതമാനം പണി; ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടല്‍; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരുപത; ആര്‍ച്ച് ബിഷപ്പിനെ നേരിട്ട് എത്തി ക്ഷണിച്ച് എംഡി; ഇടവക വികാരിയുമായി സജി ചെറിയാന്റെ ചര്‍ച്ച; വിഴിഞ്ഞത്ത് അനുനയ നീക്കവുമായി സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular