ഗതാഗത സുരക്ഷയ്ക്ക് സാങ്കേതികവിദ്യ; രേഖകളെല്ലാം ക്യാമറ നോക്കും; സൗദിയില്‍ ബസ്സുകളും ട്രക്കുകളും നിരീക്ഷിക്കാന്‍ നൂതന സംവിധാനം, വാഹനങ്ങളുമായി റോഡില്‍ വെട്ടിച്ച് സഞ്ചരിച്ചാല്‍ 6,000 റിയാല്‍ പിഴ; ഏപ്രില്‍ 21 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തിലാവും


റിയാദ്: പെര്‍മിറ്റ് കാലാവധി തീര്‍ന്നതും മറ്റ് രേഖകള്‍ ഇല്ലാത്തതുമായ ബസ്സുകളും ട്രക്കുകളും നിരത്തിലിറങ്ങുന്നത് കണ്ടെത്തുന്നതിന് സൗദി അറേബ്യയില്‍ ഓട്ടോമേറ്റഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു. ഏപ്രില്‍ 21 മുതല്‍ മുഴുവന്‍ നിയമലംഘന ങ്ങളും ക്യാമറകളില്‍ പതിയും.

രാജ്യത്ത് സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുക ളുടെ നിരീക്ഷണത്തിലായിരിക്കും. രേഖകളും പെര്‍മിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കൃത്യമായി കണ്ടെത്തുന്ന സംവിധാനമാണിത്.

രാജ്യത്തെ കാര്‍ഗോ ട്രക്കുകള്‍, വാടകയ്ക്കോടുന്ന ട്രക്കുകള്‍, രാജ്യാന്തര സര്‍വീസ് നടത്തുന്ന ബസ്സുകള്‍, വാടകയ്ക്കോടുന്ന ബസുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ സ്വയമേവ നിരീക്ഷിക്കും. 2022 ല്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം രാജ്യത്തെ മുഴുവന്‍ ടാക്സികളും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.

ട്രക്കുകളും ബസ്സുകളും അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക നിയന്ത്രണങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഗതാഗത സുരക്ഷ മെച്ചപ്പെടു ത്തുകയാണ് ലക്ഷ്യം. ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ അതോറിറ്റി ലക്ഷ്യമിടുന്നു.

ഓട്ടോ-ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കുന്നത് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പുറമെ, കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനും ഉപകരിക്കും. ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓട്ടോ-ഡിറ്റക്ഷന്‍ സിസ്റ്റം കൊണ്ടുവരുന്നത്.

റോഡുകളിലൂടെ വാഹനങ്ങളുമായി ട്രാക്ക് വെട്ടിച്ച് സഞ്ചരിച്ചാല്‍ 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ച് സഞ്ചരിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കും. ഇത് പെട്ടെന്നുള്ള അപകടങ്ങള്‍ക്ക് കാരണ മാവുകയും ചെയ്യും. സുരക്ഷിതമായ ഡ്രൈവിങിന് വാഹനത്തിന്റെ വശങ്ങളിലെയും മുന്‍ഭാഗത്തെയും കണ്ണാടികള്‍ കൃത്യമായി ക്രമീകരിക്കണം. പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജനങ്ങളുടെയും വാഹനത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഓര്‍മിപ്പിച്ചു.


Read Previous

ബഹ്‌റൈനിൽ രണ്ട് ദിവസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Read Next

മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം: റിയാദ് ഒ.ഐ.സി.സി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular