കുഞ്ഞ് ആരോഗ്യവതി; രണ്ടുവയസുകാരിയെ കണ്ടെത്തിയതില്‍ കേരളാ പൊലീസിന് നന്ദി അറിയിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍; പ്രതിയെ കുറിച്ച് സൂചന ലഭിച്ചു


തിരുവനന്തപുരം: രണ്ടുവയസുകാരിയെ കണ്ടെത്തിയതില്‍ കേരളാ പൊലീസിന് നന്ദി അറിയിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍. ഇന്നലെ രാത്രി മുതലാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാതയത്. പത്തൊന്‍പത് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം എസ്എടി ആശുപത്രിയിലേക്ക് മാറ്റി തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകു മെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പൊലീസ് സ്റ്റേഷനി ലെത്തി പരാതി നല്‍കുകയുമായിരുന്നു.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.


Read Previous

കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കില്ല; ലോലഹൃദയന്‍: ഇ പി ജയരാജന്‍

Read Next

കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ്, ശില്‍പയുടെ കുറ്റസമ്മത മൊഴി പുറത്ത് വിട്ട് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular