കു​ട്ടി​യെ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി; കോ​സ്‌​മെ​റ്റി​ക് ക്ലി​നി​ക്ക് അ​ട​ച്ചു​പൂ​ട്ടി കുവെെറ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം


കുവെെറ്റ് : അനധികൃതമായി ചികിത്സ നടത്തിയ കോസ്‌മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്പെൻഡ് ചെയ്തതായും അരോഗ്യമന്ത്രാലയം അറിയിച്ചു. എന്താണ് നടന്നത് എന്ന് അറിയിക്കുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്ക് അടച്ചുപൂട്ടാൻ തീരുമാനിച്ചി രിക്കുന്നത്. മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. അതിനിടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതിന്റെ പേരിൽ നാല് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയാണ് നടത്തുന്നത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സി നേതൃത്വത്തില്‍ ആണ് പരിശോധന നടത്തുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനികളില്‍ 372 തവണയാണ് പരിശോധന നടത്തിയത്. എക്സ്ചേഞ്ച് കമ്പനികളില്‍ 92 പ്രവശ്യവും ജ്വല്ലറി കമ്പനികളില്‍ 472 തവണയും പരിശോധന നടത്തി. സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോർട്ട് ചെയ്യാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. കുവെെറ്റ് സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ രാജ്യത്ത് ശക്തമായ ക്യാമ്പെയ്ൻ ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നർ വാണിജ്യ മന്ത്രാലയവും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അദികൃതരുമായി ബന്ധപ്പെടണം എന്നാണ് അധികൃതർ അറിയിച്ചി രിക്കുന്നത്.


Read Previous

ആശുപത്രിയില്‍ നിന്ന് മടങ്ങിയ രോഗി വീട്ടില്‍ മരിച്ചു; ഡോക്ടര്‍ ദിയാധനം നല്‍കണമെന്ന് സൗദി ശരീഅ കോടതി; ഹൃദയാഘാതം മൂലമാണ് രോഗി മരിച്ചത്; കേസ് നല്‍കിയത് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍

Read Next

നടൻ വിജയകാന്ത് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular