അഴകിന്‍റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിയിച്ച്, കൈരളി ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ അരങ്ങേറ്റം.


റിയാദ് : ലാസ്യ കലയുടെ നൃത്താ വിഷ്‌കാരങ്ങളൊരുക്കി ചടുലമായ നൃത്ത ചുവടുകളില്‍ മുദ്രകള്‍ കൈകോര്‍ത്ത്, അഴകിന്റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിയിച്ച്, ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്‌കരിച്ചു നവരസങ്ങള്‍ ഹൃദയ ങ്ങളിലേക്ക് പകര്‍ന്നാടിയ നിമിഷങ്ങള്‍, പ്രവാസ പ്രതിഭകളുടെ ചുവടുവെപ്പിനൊരു വേദിയായ റിയാദ് കൈരളി ഡാന്‍സ് അക്കാദമിയുടെ പത്താമത് വാര്‍ഷികവും പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റം സദസ്യരിൽ അനുഭൂതി പകർന്നത്. പുതുവത്സര കാഴ്ചയായി മാറി.

കൈരളി ഡാന്‍സ് അക്കാദമി പത്താമത് വാര്‍ഷിക ആഘോഷം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഭദ്രദീപം തെളിയിക്കുന്നു.

സുൽത്താന അൽ നക്കീൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്ഷികാഘോഷം കൈരളി ഡാന്‍സ് അക്കാദമി നൃത്ത അദ്ധ്യാപിക ധന്യ ശരത്, ആലപ്പുഴ ജില്ലാ ഒഐസിസി പ്രസിഡന്റ്‌ ശരത് സ്വാമിനാഥൻ, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ട്രഷററും മാധ്യമ പ്രവര്‍ത്തകനുമായ ജയന്‍ കൊടുങ്ങല്ലൂര്‍, ഇവാ അസോസിയേഷൻ, ആലപ്പുഴ പ്രസിഡന്റ്‌ ആന്റണി വിക്ടർ, സെക്രട്ടറി . മുഹമ്മദ്‌ മൂസ, . ഹാഷിം ചിയാംവെളി, .സെബാസ്റ്റ്യൻ ചാർളി, റെജി മാത്യു, ബിനു എം ശങ്കരൻ, എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങിന് തുടക്കമായി.

കൈരളി ഡാന്‍സ് അക്കാദമിയിലെ അരങ്ങേറ്റം കുറിച്ച കുട്ടികളും മാതാപിതാക്കളും ഗുരുനാഥ ധന്യ ശരതിനൊപ്പം

ഭരതനാട്യം, സിനിമാറ്റിക്, ഹിപ് ഹോപ്‌ തുടങ്ങിയ വ്യത്യസ്ത നൃത്തരൂപങ്ങളാൽ വർണശ്ശബളമായ പരിപാടിയിൽ കൈരളി ഡാൻസ് അക്കാദമിയുടെ നെടുംതൂണായ :ധന്യ ശരതിന്‍റെ അനുഗ്രഹത്താല്‍ കുമാരിആവണി ഹരീഷ്, അൽമാ റോസ് മാർട്ടിൻ, കുമാരി, ആൻഡ്രിയ റോസ് ഷാജി, കുമാരി.അൽന മരിയ ബെന്നി , എന്നീ കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്, തുടര്‍ന്ന് അക്കാദമിയിലെ കുട്ടികളുടെ നൃത്ത മാസ്മരിക പ്രകടനം കണ്ണിനും കാതിനും ദൃശ്യവിസ്മയമൊരുക്കി.

നൃത്ത സന്ധ്യക്ക് കൊഴുപ്പേകാന്‍ റിയാദ് മ്യൂസിക്‌ ക്ലബ്‌ നേത്രുത്വത്തില്‍ ഗായകരായ ലിജോ ജോൺ, ശ്രീമതി. ലിനു ലിജോ, സജാദ് പള്ളം, .ഷമീർ, സുബൈർ ആലുവ, കുമാരി. അഞ്ജലി സുധീർ, കുമാരി. നൈസിയ എന്നിവരുടെ മനോഹരഗാനങ്ങളും പരിപാടിയെ കൂടുതൽ മികവുറ്റതാക്കി. കുമാരി നൈസിയ നാസര്‍ അവതാരികയായിരുന്നു

ബെന്നി തോമസ്, മാർട്ടിൻ ജോൺ ,ഹരീഷ് ഹരിന്ദ്രൻ , ഷാജിമോൻ വർക്കി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


Read Previous

ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു, കോഴിക്കോട് മുക്കം സ്വദേശി ജസീര്‍ ആണ് മരിച്ചത്

Read Next

ആശ്വാസം, കോതമം​ഗലത്ത് നിന്നു കാണാതായ 13കാരിയെ ചങ്ങാനശ്ശേരിയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular