പുതുപ്പള്ളിയില്‍ അന്തിമ പോളിങ് 72.86 ശതമാനമെന്ന് ജില്ലാകലക്ടര്‍; കഴിഞ്ഞ തവണത്തേക്കാള്‍ 1.98 ശതമാനം കുറവ്


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് 72.86 ശതമാനമെന്ന് ജില്ലാകലക്ടര്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1.98% കുറവാണ് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതില്‍നിന്ന് തടയാന്‍ ചിലര്‍ സംഘടിത നീക്കം നടത്തിയെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ആരോപണം ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി തള്ളി.

പുതുപ്പള്ളി മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തപാല്‍ വോട്ടുകള്‍ കൂട്ടാതെയുള്ള കണക്കാണിത്. പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും, വിദേശത്തു ള്ളവര്‍ക്ക് ഉടന്‍ വരാന്‍ കഴിയാതിരുന്നതുമാകും പോളിങ് ശതമാനം കൂടാതിരിക്കാന്‍ കാരണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.  

179 പോളിങ് സ്‌റ്റേഷനുകളിലും വൈകീട്ട് ആറു മണിക്ക് തന്നെ വോട്ടെടുപ്പ് പൂര്‍ത്തി യാക്കാനായി. പോളിങ് വൈകിയതില്‍ തെറ്റില്ല. സാങ്കേതിക തകരാര്‍ മൂലമല്ല പോളിങ് വൈകിയത്. പോളിങ് വൈകിയ മൂന്ന് ബൂത്തുകളിലും വൈകിട്ട് 6.40ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയായെന്നും കലക്ടര്‍ പറഞ്ഞു.


Read Previous

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍

Read Next

ഭാരത് എന്ന പേരിനോട് ആര്‍ക്കാണ് ഇത്ര അലര്‍ജി?; കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍; അനുരാഗ് ഠാക്കൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular