യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നു’ ഗള്‍ഫ് യൂറോപ്പ് ആകും: ഒറ്റ വിസ മതി, എല്ലാ രാജ്യങ്ങളിലും കറങ്ങാം, വമ്പന്‍ പദ്ധതിക്ക് ജിസിസി


യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം.

യൂറോപ്പിലെ െഷങ്കൺ അംഗത്വമുള്ള രാജ്യങ്ങളിലേക്കാണ് ഷെങ്കൺവിസയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുക. ഇപ്പോഴിതാ യൂറോപ്പ് മാതൃകയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും പുതിയ വിസ സംവിധാനം വരാന്‍ പോവുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ വിനോദസഞ്ചാരിക ൾക്കായി ‘ഷെങ്കണ്‍ ശൈലിയിലുള്ള’ വിസ ആരംഭിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇത് മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും വരുമാനവും ടുറിസം രംഗത്ത് പുതിയ കാൽ വയ്പ്പും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകീകൃത സിംഗിൾ വിസ എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ച് ജിസിസി രാജ്യങ്ങൾക്കിടയിൽ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്‌റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി വ്യക്തമാക്കിയത്.

“വിദേശത്തു നിന്ന് യൂറോപ്പിലേക്ക് പറക്കുന്ന ആളുകൾ സാധാരണയായി ഒരു രാജ്യ ത്തേക്കാൾ പല രാജ്യങ്ങളിലും സമയം ചെലവഴിക്കുന്നത് ഞങ്ങൾ കാണുന്നു. ഈ മാതൃക നടപ്പാക്കുന്നത് ഇത് ഓരോ രാജ്യത്തിനും മാത്രമല്ല, എല്ലാവർക്കും നൽകുന്ന മൂല്യം എത്രയാണെന്നും നാം തിരിച്ചറിയണം “ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടന്ന “ജിസിസിയ്ക്കുള്ള യാത്രയുടെ ഭാവി” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ അൽ സൈറാഫി പറഞ്ഞു.

2022-ൽ ഞങ്ങൾ 8.3 ദശലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടിരുന്നു, എന്നാൽ 9.9 ദശലക്ഷം സന്ദർശകരെ നേടിയത് യുഎഇ, മറ്റ് ജിസിസി വിപണികൾ എന്നിവയ്‌ ക്കൊപ്പം ബഹ്‌റൈനെയും പ്രോത്സാഹിപ്പിച്ചതിലൂടെയാണ്. ഇത് വിനോദസഞ്ചാരിക ളുടെ എണ്ണത്തിൽ വർധനവുണ്ടാക്കി. 100-ലധികം ടൂർ ഓപ്പറേറ്റർമാരിലൂടെ ഞങ്ങൾ പ്രവർത്തിച്ചപ്പോള്‍ സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു. കൂടാതെ വിനോദസഞ്ചാരി കളുടെ ദേശീയതയുടെ വൈവിധ്യവും വർദ്ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Read Previous

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കെഎംസിസി നേതാക്കൾ കേന്ദ്ര മന്ത്രി വി.മുരളീധരനെ കണ്ടു

Read Next

അടുത്ത ലോകബാങ്ക് പ്രസിഡന്‍റ് ഇന്ത്യന്‍ വംശജനായ അജയ് ബാംഗ; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular