പുരുഷാധിപത്യ കുടുംബ സംവിധാനത്തിനകത്തു നിലനിൽക്കുന്ന എല്ലാത്തരം ജനാധിപത്യ വിരുദ്ധതയോടും കലഹിച്ചു ജീവിക്കാൻ ഭൂരിഭാഗവും പഠിച്ചിട്ടില്ല.


കഴിഞ്ഞ കുറച്ചു ദിവസമായി ചര്‍ച്ച ചെയ്യുന്നത് പീഡനവും അത്മഹത്യയുമാണ്‌, ഇത് ചര്‍ച്ച കൊ ണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഓരോ വെക്തികളിലും ഉണ്ടാകേണ്ടേ മാറ്റങ്ങളുടെ പ്രശന മാണ്, അത് ചെറുപ്പം മുതല്‍ വളര്‍ത്തി കൊണ്ട് വരേണ്ട ഒന്നാണ് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ എപ്പോൾ വിവാഹം കഴിക്കണമെന്നു പോലും തീരുമാനിക്കാൻ കഴി യാത്ത, പൂർണ ഇഷ്ടത്തോടു കൂടിയുള്ള വിവാഹത്തിനു പോലും സാധിക്കാത്ത, വിവാഹ ശേഷം സർനെയിം ഭർത്താവിന്റേതാ ക്കാൻ നിർബന്ധിതരായ, എപ്പോൾ ഗർഭം ധരിക്കണമെന്ന ചോയ്സ് പോലും എടുക്കാൻ കഴിയാത്ത സ്ത്രീകളാണു നമുക്കു ചുറ്റുമുള്ള ഭൂരിപക്ഷവും. അവർക്കു മുന്നി ൽ “A divorced daughter is better than a dead daughter” എന്ന വിവാഹ മോചന ഉപദേശമൊക്കെ വെച്ചു നീട്ടുന്നതു വെറുതെയാണ്.

പുരുഷാധിപത്യ കുടുംബ സംവിധാനത്തിനകത്തു നിലനിൽക്കുന്ന എല്ലാത്തരം ജനാധിപത്യ വിരുദ്ധ തയോടും കലഹിച്ചു ജീവിക്കാൻ ഭൂരിഭാഗവും പഠിച്ചിട്ടില്ല. അതിനു സമൂഹം അവരെ അനുവദി ച്ചിട്ടുമില്ല. സാമൂഹിക ഭീതിയും അപകർഷതാ ബോധവും അവരെ എല്ലാറ്റിൽ നിന്നും അകറ്റിനിർ ത്തും. വിവാഹശേഷമുള്ള ലൈംഗിക ബന്ധം പോലും അവരുടെ ചോയ്സ് ആയിരിക്കില്ല പല പ്പോഴും. സമൂഹത്തിന്റെ മുന്നിൽ ഗർഭം ധരിക്കേണ്ടുന്ന വല്ലാത്തൊരുതരം നിസ്സഹായാവസ്ഥയുള്ളവരാണിവർ.

തന്റെ വിവാഹജീവിതം വലിയൊരു പരാജയമാണെന്നു സമൂഹത്തിനു മുന്നിൽ പറയാനുള്ള ഭയ മാണ് അവരിലേക്ക് ഈ സമൂഹം തന്നെ പകർന്നുനൽകിയിട്ടുള്ളത്. ശാരീരികമായ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും വീണ്ടും അതേ വീട്ടിലേക്കു കയറിച്ചെല്ലാൻ വിസ്മയയെ പ്രേരിപ്പിച്ചത് ഈ കാരണങ്ങളൊക്കെത്തന്നെയാണ്.

സ്വന്തം സഹോദരിയെ തല്ലുന്നതു നേരിൽക്കണ്ടിട്ടും അവളെ വീണ്ടും ആ വീട്ടിലേക്കു പറഞ്ഞയക്കാ ൻ നിർബന്ധിതനായ സഹോദരനും വീട്ടുകാരും അങ്ങേയറ്റം ശിക്ഷ അർഹിക്കുന്നുണ്ട്. പക്ഷേ, വിവാഹബന്ധം വേർപ്പെടുത്തിയ മകൾ വീട്ടിൽ വന്നുനിൽക്കുന്നുണ്ട് എന്നു സമൂഹമറിയുമോ എന്ന  ഭയത്തിലും അപകർഷതാ ബോധത്തിലും ജീവിക്കുന്ന കുടുംബങ്ങളുടെ പ്രതിനിധികളാണവർ എന്നുകൂടി നമ്മൾ തിരിച്ചറിയണം.

ഇനിയുമുണ്ട് അങ്ങനെയൊരുപാടു പേർ. നിലവിൽ വേണ്ടത് ഉപദേശങ്ങളല്ല. വിസ്മയയെക്കുറി ച്ചോർത്ത് ഇന്നും ഇന്നലെയുമായി നീറിയവർ തന്റെ ജീവിതത്തിൽ നിന്ന് ഈ വക ചിന്തകളെ പടി യിറക്കിവിടുക. ഓരോരുത്തരിൽ നിന്നും ഓരോ കുടുംബങ്ങളിൽ നിന്നും അതുണ്ടാവട്ടെ. അതല്ലാതെ വിസ്മയക്കു വേണ്ടി കരഞ്ഞിട്ട്, അപ്പുറത്തുപോയി മകളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിന്റെ ബാധ്യതയെക്കുറിച്ചു സംസാരിക്കരുത്. കഴുത ഭാരം ചുമക്കുന്നതുപോലെ തന്റെ വീട്ടുകാർ നൽകിയ  സ്ത്രീധനമൊക്കെയും ചുമന്നു കൊണ്ടുപോകാൻ പാകത്തിനു പെൺകുട്ടികളെ ഉത്പാദി പ്പിക്കുന്ന മാതാപിതാക്കളാകരുത്.

മറുവശത്ത് ആണുങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്. വിവാഹിതരായ ആണുങ്ങൾ സ്വന്തം വിവാഹദിവസത്തെക്കുറിച്ച് ആലോചിക്കുക, അതിനുശേഷം ദാമ്പത്യ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്നാലോചിക്കുക. കുറ്റബോധം തോന്നിയാൽ നല്ലത്.

വിവാഹം കഴിക്കാനിരിക്കുന്നവർ സ്ത്രീധനം വാങ്ങില്ല എന്നു മാത്രമല്ല, തന്നെപ്പോലെ എല്ലാത്തരം അവകാശങ്ങളുമുള്ള വ്യക്തിയാണു തന്റെ പങ്കാളി എന്ന ബോധ്യത്തിൽ ജീവിക്കും എന്നുകൂടി ഉറപ്പുവരുത്തുക. അത്ര എളുപ്പമല്ലെന്നറിയാം. മാറ്റങ്ങൾ ഉണ്ടാകും എന്നു തന്നെയാണു പ്രതീക്ഷ.
മറ്റൊന്ന്, വിസ്മയയുടേതു മരണമല്ല, കൊലപാതകമാണ്. അതിനുത്തരവാദികളായ എല്ലാവർക്കും നിയമ സംവിധാനത്തിൽ പറഞ്ഞിട്ടുള്ള ഏറ്റവും ശക്തമായ ശിക്ഷ നൽകണം. സ്ത്രീധന നിരോധന നിയമം നടപ്പാക്കാനുള്ളതാണ്, അതൊരു മരണമോ കൊലപാതകമോ ഉണ്ടാകുമ്പോൾ ഉപയോഗി ക്കാനായി കരുതിവെച്ചിട്ടുള്ള വിചിത്ര വസ്തുവല്ല എന്ന ബോധം കൂടി സർക്കാർ സംവിധാനങ്ങൾ ക്ക് ഉണ്ടാവട്ടെ.

ഹരി മോഹന്‍


Read Previous

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു.

Read Next

സോക്കേയ്സ് വേള്‍ഡ് നേതൃത്വത്തില്‍ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഒമ്പതാം വാർഡ് അന്തേവാസികൾക്ക് ഒരു കൈത്താങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular