പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വിശുദ്ധ ചാണ്ടി സാറേ, സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ടുണ്ട്’, പുണ്യാളൻ ഒറിജിനലാണോന്ന് എട്ടാം തീയതിയറിയാം, വിവാദം


കോട്ടയം: പുതുപ്പള്ളിയിൽ പോളിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ കണ്ട ഒരു കുറിപ്പ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘പുതുപ്പള്ളിയിലെ പുതിയ പുണ്യാള വി. ചാണ്ടി സാറേ…സ.ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ’- എന്നാണ് കുറിപ്പിലുള്ളത്.

ഫേസ്ബുക്കിൽ മെൽബിൻ സെബാസ്റ്റ്യൻ എന്നയാൾ ഇതിന്റെ ഫോട്ടോ ഇട്ടിട്ടുണ്ട്. ‘ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സ. ജെയ്ക്കി ന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനലാണോയെന്ന് എട്ടാം തീയതി അറിയാം’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഈ പോസ്റ്റിന് പിന്നിൽ സി പി എം ആണെന്ന ആരോപണവുമായി യു ഡി എഫ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. മെൽബിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടി നൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.


Read Previous

രാജ്യത്തിന്റെ പേരു മാറ്റുന്നു?; രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച; രാഷ്ട്രപതിയുടെ ക്ഷണക്കത്തിനെച്ചൊല്ലി വിവാദം

Read Next

നേതാവാണെങ്കിൽ വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ’; ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന് സഹോദരി ഉഷ

Leave a Reply

Your email address will not be published. Required fields are marked *

Most Popular