ലോഡ്ജ് മുറിയിൽ ഒളിക്യാമറ വച്ച് പ്രതിശ്രുത വരൻ്റെയും വധുവിൻ്റെയും സ്വകാര്യ ദൃശ്യങ്ങൾ ലോഡ്‌ജ് ജീവനക്കാരൻ അബ്ദുൾ മുനീറിൻ്റെ ഫോണിൽ, കെണിയൊരുക്കി പൊലീസ് പൊക്കി.


വിവാഹം ഉറപ്പിച്ച യുവാവിൻ്റെയും യുവതിയുടെയും സ്വകാര്യ ദൃശ്യങ്ങൾ ലോഡ്ജിലെ ജീവനക്കാരനായ യുവാവിൻ്റെ ഫോണിൽ. ലോഡ്ജ് മുറിയിൽ ഒളിക്യാമറ വച്ച് പ്രതിശ്രുത വരൻ്റെയും വധുവിൻ്റെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയി ലായി. കോഴിക്കോട്ടെ ലോഡ്‌ജിലെ ജീവനക്കാരനായ ചേലമ്പ്ര മക്കാടംപള്ളി അബ്ദുൾ മുനീറിനെ (35) യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുൻപ് വിവാഹം ഉറപ്പിച്ച യുവാവും യുവതിയും ലോഡ്ജിൽ റൂം എടുത്തപ്പോൾ അവരുടെ മുറയിൽ ഒളിക്യാമറ വച്ച് അബ്ദുൾ മുനീർ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു എന്നാണ് കേസ്.

മാസങ്ങൾക്ക് മുൻപാണ് തിരൂർ സ്വദേശിയായ യുവാവും പ്രതിശ്രുത വധുവും ലോഡ്ജിൽ മുറിയെടുത്തത്. ഇവർ ഓൺലെെൻ വഴിയായിരുന്നു മുറി ബുക്ക് ചെയ്തത്. ഈ ഹോട്ടലി ലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അബ്ദുൾ മുനീർ. ഇയാൾ മുറിക്കുള്ളിലു ണ്ടായിരുന്ന കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിക്യാമറ നേരത്തെ തന്നെെ ഫിറ്റ് ചെയ്ത് വയ്ക്കുകയായിരുന്നു. ഓൺലെെൻ വഴി മുറിയശടുക്കാ നുള്ള റിക്വസ്റ്റ് വന്നപ്പോൾത്തന്നെ അബ്ദുൾ മുനീർ ദൃശ്യങ്ങൾ ഒളിക്യാമറ വഴി ചിത്രീക രിക്കുവാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ.

യുവാവും യുവതിയും മുറിയിൽ താമസിച്ചു തിരിച്ചു പോയ ശേഷം കുറച്ച് നാളുകൾ കഴിഞ്ഞാണ് അബ്ദുൾ മുനീർ ഇവരുമായി ബന്ധപ്പെടുന്നത്. രണ്ടുപേരുടേയും സ്വകാര്യ ദൃശ്യങ്ങൾ തൻ്റെ കെെവശമുണ്ടെന്നും അത് പ്രചരിപ്പിക്കാതെ ഇരിക്കണമെങ്കിൽ 1,45,000രൂപ നൽകണമെന്നുമായിരുന്നു പ്രതി ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി പ്രതി യുവാവിന് വാട്സാപ്പിൽ മെസേജ് അയക്കുകയായിരുന്നു. അതേസമയം യുവാവും യുവതിയും വിവാഹം കഴിക്കാൻ പോകുന്നവരാണെന്ന് പ്രതിക്ക് അറിയില്ലായിരുന്നു എന്നാണ് സൂചനകൾ.

മെസേജ് ലഭിച്ചതിനു പിന്നാലെ യുവാവ് പൊലീസുമായി ബന്ധപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസിൻ്റെ നിർദ്ദേശ പ്രകാരം യുവാവ് പ്രതിക്ക് 2000 രൂപ അയച്ചു കൊടുത്തു. തൻ്റെ കെെയിൽ ഇത്ര പണം മാത്രമേയുള്ളു എന്നും ഇനി വേണമെങ്കിൽ സ്വർണ്ണാഭരണം നൽകാമെന്നും യുവാവ് പ്രതിയെ അറിയിക്കുകയായിരുന്നു. എന്നാൽ സ്വർണ്ണാഭരണം മതിയെന്ന് പ്രതി സമ്മതം മൂളുകയായിരുന്നു.

തുടർന്ന് പ്രതി സ്ഥലം നിശ്ചയിച്ച് അവിടെ എത്താൻ യുവാവിനോട് പറഞ്ഞു. പൊലീസ് നൽകിയ മുക്കുപണ്ടവുമായി യുവാവ് സ്ഥലത്തെത്തി. യുവാവിൽ നിന്ന് പ്രതി മുക്കു പണ്ടം കെെപ്പറ്റിയതോടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്ളനു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ഒളിക്യാമറയും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.


Read Previous

അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Read Next

അമേരിക്കയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം; തട്ടിപ്പിന് ഇരയായത് 300 പേര്‍, കോടികള്‍ തട്ടിയെടുത്തതായി സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular