താ​പ​നി​ല കു​റ​ഞ്ഞു; ഉ​ച്ച​സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ച്ചു


കു​വൈ​ത്ത് സി​റ്റി: ക​ന​ത്ത ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ ഉ​ച്ച​സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ തൊ​ഴി​ൽ സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റും.

ചൂ​ട് ക​ന​ത്ത​തോ​ടെ ജൂ​ൺ ഒ​ന്നു മു​ത​ലാ​ണ് ഉ​ച്ച​സ​മ​യ​ത്ത് പു​റം​ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ചൂ​ട് ഏ​റ്റ​വും ശ​ക്ത​മാ​യ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ഉ​ൾ​പ്പെ​ടെ തൊ​ഴി​ലാ​ളി​ക​ളെ ക​ന​ത്ത ചൂ​ടി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു നി​യ​ന്ത്ര​ണം. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഉ​ച്ച​വി​ശ്ര​മം.

വ്യാ​ഴാ​ഴ്ച​യോ​ടെ നി​യ​ന്ത്ര​ണം അ​വ​സാ​നി​ച്ച​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ർ​സൂ​ഖ് അ​ൽ ഒ​തൈ​ബി അ​റി​യി​ച്ചു.

ഇ​നി പു​റം​തൊ​ഴി​ലു​ക​ളി​ലും സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കും ജോ​ലി​സ​മ​യം. ഇ​ത്ത​വ​ണ ക​ന​ത്ത ചൂ​ടാ​ണ് കു​വൈ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൂ​ട് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ല്‍ വ​രെ ഉ​യ​ർ​ന്നി​രു​ന്നു.

നി​ല​വി​ല്‍ രാ​ജ്യ​ത്ത് ശ​രാ​ശ​രി 45 ഡി​ഗ്രി​ക്ക​ടു​ത്താ​ണ് അ​ന്ത​രീ​ക്ഷ താ​പ​നി​ല. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ന്‍ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച​വ​ര്‍ക്ക് അ​ൽ ഒ​തൈ​ബി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. നി​ർ​മാ​ണ സൈ​റ്റു​ക​ളി​ലും മ​റ്റു ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും ഇ​തു​സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, നി​രോ​ധി​ത കാ​ല​യ​ള​വി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 362 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി അ​ൽ ഒ​തൈ​ബി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ക​ന​ത്ത് ചൂ​ട് നി​ല​നി​ൽ​ക്കു​ന്ന ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഈ ​ആ​ഴ്ച​യോ​ടെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ 40-42 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​പ​നി​ല കു​റ​യു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥ നി​ഗ​മ​നം.


Read Previous

ആലുവയിലെ അ‍ഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നത്, കൂടിയ അളവിൽ മദ്യം കുടിപ്പിച്ച ശേഷം; കുറ്റപത്രം

Read Next

പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റ് അണച്ചാല്‍ മതി; വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular