പത്തനംതിട്ടയില്‍ രണ്ട് ഡാമുകള്‍ തുറന്നു; കക്കാട്ടാര്‍ കരകവിഞ്ഞു, വനമേഖലയില്‍ ശക്തമായ മഴ


പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ വനമേഖലയില്‍ ശക്തമായ മഴ തുടരുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും മണിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളുമാണ് ഉയര്‍ത്തിയത്.

കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെ ടുവിച്ചു. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞദിവസവും ഉയര്‍ത്തിയിരുന്നു. ഒന്നാം തീയതി വൈകുന്നേരത്തോടെ ആരം ഭിച്ച മഴ ഇന്നലെ ശമിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തിയായി.

കക്കിയില്‍ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.


Read Previous

ഡ്യൂറൻഡ് കപ്പ്: മോഹൻ ബ​ഗാന് കിരീടം, ആവേശപ്പോരിൽ ഈസ്റ്റ് ബം​ഗാളിനെ തകർത്തു

Read Next

സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടു ; മലയാളി യുവാവ് അജ്മാനിൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular