ഡ്യൂറൻഡ് കപ്പ്: മോഹൻ ബ​ഗാന് കിരീടം, ആവേശപ്പോരിൽ ഈസ്റ്റ് ബം​ഗാളിനെ തകർത്തു


കൊൽക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. ആവേശകരമായ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹൻ ബ​ഗാന്റെ കിരീടനേട്ടം. 17ാം തവണയാണ് മോഹൻ ബ​ഗാൻ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കുന്നത്. 

കൊൽക്കത്തയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ വിജയം മാത്രം ആഗ്രഹി ച്ചാണ് ഇരു ടീമുകളും പന്തുതട്ടിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 71-ാം മിനിറ്റിൽ സൂപ്പര്‍ താരം ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ പെട്രറ്റോസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടംകാലുകൊണ്ടു ള്ള ഷോട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക്.

62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും മികച്ച ആക്രമണം അഴിച്ചു വിട്ടാണ് ടീം വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടർച്ചയായ വർഷങ്ങളിൽ ഐഎസ്എൽ , ഡ്യൂറന്‍ഡ് കപ്പ് കിരീട ങ്ങൾ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്. മലയാളി താരങ്ങളായ ആഷിക് കരുണിയനും, സഹലും മോഹൻ ബഗാനു വേണ്ടി ഡ്യൂറന്‍ഡ് കപ്പിൽ മിന്നുന്ന പ്രകടന മാണ് കാഴ്ച്ച വെച്ചത്.


Read Previous

ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപി, ​ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നു’: പിഎസ് ശ്രീധരൻപിള്ള

Read Next

പത്തനംതിട്ടയില്‍ രണ്ട് ഡാമുകള്‍ തുറന്നു; കക്കാട്ടാര്‍ കരകവിഞ്ഞു, വനമേഖലയില്‍ ശക്തമായ മഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular