പാകിസ്ഥാന് ഇനി രണ്ട് ക്യാപ്റ്റന്‍മാര്‍: ടെസ്റ്റില്‍ ഷാന്‍ മസൂദും ടി20യില്‍ ഷഹീൻ അഫ്രീദിയും


ലഹോർ: ബാബര്‍ അസം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനേയും ടി20 ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയേയുമാണ് തെരഞ്ഞെടുത്തത്. എന്നാൽ ഏകദിനത്തിൽ ക്യാപ്റ്റൻ ആരാകും എന്നതിൽ വ്യക്തതയില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്തുപോയിരുന്നു. തുടര്‍ന്നാണ് എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായി ബാബര്‍ പ്രസ്താവനയില്‍ അറിയിച്ചു. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയു മുണ്ടാകുമെന്നും ബാബര്‍ കുറിച്ചു. മൂന്നു ഫോര്‍മാറ്റുകളിലും ഒരു അംഗമെന്ന നിലയില്‍ പാക്ക് ടീമിലുണ്ടാകും. വലിയ ഉത്തരവാദിത്തം എന്നെയേല്‍പിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നന്ദി അറിയിക്കുന്നതായും ബാബര്‍ അസം പ്രതികരിച്ചു. 2019 ലാണ് ബാബര്‍ അസം പാകിസ്ഥാന്‍ നായകസ്ഥാനം ഏറ്റെടുത്തത്.

ലോകകപ്പില്‍ കളിച്ച ഒന്‍പതു മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് പാക്കി സ്ഥാന് ജയിക്കാനായത്. എട്ടു പോയിന്റുമായി ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത പാകിസ്ഥാന്‍ സെമി കാണാതെ മടങ്ങി. ലോകകപ്പിലെ മോശം പ്രകടനത്തില്‍ ബാബര്‍ അസമിനും സംഘത്തിനും വലിയ വിര്‍മശനങ്ങളാണ് നേരിടേണ്ടി വന്നത്.


Read Previous

2019ലെ തോല്‍വിക്ക് കണക്ക് തീര്‍ത്തു; കൊടുങ്കാറ്റായി ഷമി, ഏഴുവിക്കറ്റ് നേട്ടം, ഇന്ത്യ ഫൈനലില്‍

Read Next

നിങ്ങൾ പരാജയപ്പെട്ടു…: യുകെ കാബിനറ്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ഋഷി സുനക്കിനെതിരെ സുല്ല ബ്രാവർമാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular