വോട്ടര്‍ പട്ടിക പുതുക്കുന്നു, പേര് ചേര്‍ക്കുന്നതിന് 23 വരെ അവസരം


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കു ന്നു. പേര് ചേര്‍ക്കുന്നതിന് 23 വരെ അവസരമുണ്ട്. കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമപട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും.

മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 941 പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 19,489 വാര്‍ഡുകളിലെ വോട്ടര്‍പട്ടിക യാണ് പുതുക്കുന്നത്.

2020ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തി യായവരെ ഉള്‍പ്പെടുത്തും. തദ്ദേശ ഉപതെരഞ്ഞെടുപ്പിനും 2025ലെ പൊതുതെരഞ്ഞെടു പ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.


Read Previous

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍

Read Next

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് നിയമ മന്ത്രാലയ ഉദ്യോഗസ്ഥര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular