കുവെെറ്റിൽ വിസ പുതുക്കുന്നതിനുള്ള ഫീസ്‌ ഇപ്പോഴുള്ള തുകയുടെ മൂന്നിരട്ടി വരെ വർധിപ്പിക്കാൻ ആലോചന|നടപ്പാക്കിയാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും| വിദേശികളുടെ സാന്നിധ്യം കുറച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.


കുവെെറ്റ്: കുവെെറ്റിൽ വിസ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വർധിപ്പിക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോർട്ട്. അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കുന്ന തിനുള്ള ഫീസ്‌ വർധിപ്പിക്കാൻ ആണ് തീരുമാനം എന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ചില ചർച്ചകൾ നടത്തിയതായി ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന രീതിയിലാണ് വാർത്തകൾ പുറത്തുവരുന്നത്. രാജ്യത്തുള്ള വിദേശികളുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇപ്പോഴുള്ള തുകയുടെ മൂന്നിരട്ടി വരെ ഫീസ്‌ വർധിപ്പിക്കാനാണ് ആലോചന. ഇഖാമ ഫീസ്‌ വർധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ പലതവണ ഇത്തരത്തിലുള്ള നിർദേശങ്ങൾ വന്നിട്ടു ണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനം മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.

കുവെെറ്റിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും കുടുംബ മായാണ് കഴിയുന്നത്. കുവെെറ്റിൽ വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യ ങ്ങളെ അപേക്ഷിച്ച് കുറവാണ്. തൊഴില്‍ വിപണി ക്രമീകരിക്കുക, ജനസംഖ്യാപരമായ അസന്തുലിതത്വം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് കുവെെറ്റ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശ ജനസംഖ്യയുടെ തോത് കൊണ്ടു വരണം. കുവെെറ്റിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെ യുള്ള പ്രശ്നങ്ങള്‍ക്ക് വലിയ രീതിയിലുള്ള പരിഹാരം കാണാൻ പുതിയ തീരുമാന ത്തിലൂട സാധിക്കും. വിദേശികളെ കുറക്കുന്നതിന് വേണ്ടി നിരവധി നിയമപരി ഷ്കാരങ്ങൾ അടുത്തിടെ കുവെെറ്റ് നടത്തിയിരുന്നു.


Read Previous

68 ലക്ഷം ശ്രീലങ്കന്‍ രൂപ നഷ്ടപരിഹാരം നല്‍കണം| വീട്ടുടമസ്ഥന്റെ മകന്‍ വേലക്കാരിയെ ഗര്‍ഭിണിയാക്കി; വന്‍തുക നഷ്ടപരിഹാരം വിധിച്ച് കുവൈറ്റ് കോടതി| പരാതി നല്‍കിയത് ശ്രീലങ്കന്‍ എംബസി| പുറംലോകമറിഞ്ഞത് വിമാനകമ്പനിയുടെ ഇടപെടലിലൂടെ

Read Next

ഇനി ഒമാന്‍ ടാക്‌സി, ഊബര്‍ ടാക്‌സി അല്ല ‘ പേര് മാറ്റത്തിന് അനുമതി നല്‍കി ഒമാന്‍ ഗതാഗത മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular