എംഡിഎംഎയും കഞ്ചാവുമായി വ്ളോഗര്‍ പിടിയില്‍


കൊച്ചി: എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്‌ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യാണ്  എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 2.78 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടികൂടി. 

കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോളജ് വിദ്യാര്‍ത്ഥികള്‍ ക്കിടയില്‍ സിന്തറ്റിക് ലഹരി മരുന്ന് ഉള്‍പ്പെടെ എത്തിച്ചു വില്‍പന നടത്തിവരിക യായിരുന്നു സ്വാതി കൃഷ്ണയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങ ളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.


Read Previous

സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്; കലോത്സവത്തിൽ കണ്ണൂരും കോഴിക്കോടും തമ്മിൽ ഒറ്റ പോയിന്റ് വ്യത്യാസം

Read Next

പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്താന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അനുമതി; ശൂറ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും’ ബില്ല് പാസാക്കിയത് സര്‍ക്കാര്‍ എതിര്‍പ്പ് മറികടന്ന്;

Leave a Reply

Your email address will not be published. Required fields are marked *

Most Popular