ഒരിഞ്ച് പോലും പിന്നോട്ടുപോകില്ല’; ചിന്നക്കനാലില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍


ഇടുക്കി: അനധികൃതമായി ഭൂമി കയ്യേറിയിട്ടില്ലെന്ന വാദവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയില്‍ 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴല്‍നാടന്റെ പ്രതികരണം.

”വസ്തുവാങ്ങിയതിന് ശേഷം ഒരിഞ്ച്ഭൂമി അധികമായി കൈവശപ്പെടുത്തുകയോ മതില്‍ക്കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ആ ഭൂമിക്ക് മതിലേ ഇല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതില്‍ക്കെട്ടി എടുത്തെന്ന് പറയുന്നതെന്ന് അറിയില്ല”

തന്റെ കൈവശമുള്ളത് അധ്വാനിച്ച് വാങ്ങിയ ഭൂമിയാണെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. എത്ര ഭൂമി പിടിച്ചെടുക്കുമെന്നു പറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ടുപോകില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ചിന്നക്കനാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുഴല്‍നാടന്‍ ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥര്‍ അളന്നുപോയത് എതിര്‍വശത്തുള്ള ഭൂമിയെന്നാണ് പറയുന്നത്. അങ്ങനെ യെങ്കില്‍ ആ ഭൂമി എന്റേതല്ല. തന്റെ കൈവശമുള്ളത് അധ്വാനിച്ച് വാങ്ങിയ ഭൂമിയാണെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പന്‍ചോല ഭൂരേഖാ തഹസില്‍ദാര്‍ ഇടുക്കി കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ റവന്യു വിഭാഗം ശരിവച്ചിരുന്നു.


Read Previous

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിച്ചാല്‍ എന്താണ് കുഴപ്പം?; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

Read Next

ബാലികാദിനത്തില്‍ കൊച്ചുമിടുക്കി ആനറ്റ് മരിയയുടെ (അന്ന) വരകള്‍ പരിചയപെടാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular