ബാലികാദിനത്തില്‍ കൊച്ചുമിടുക്കി ആനറ്റ് മരിയയുടെ (അന്ന) വരകള്‍ പരിചയപെടാം


പെണ്‍കുട്ടികളെ ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയെയും അവര്‍ സമൂഹ ത്തില്‍ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് ബോധവത്കരിക്കാനാണ് എല്ലാ വര്‍ഷവും ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിക്കുന്നത് (Educate a girl, change the world). പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കൂ, ലോകത്തെ മാറ്റി മറിക്കൂ എന്നതാണ് ഇക്കൊ ല്ലത്തെ ദേശീയ ബാലികാദിനാചരണത്തിന്‍റെ മുദ്രാവാക്യം.

തെരഞ്ഞെടുക്കുകയായിരുന്നു കുട്ടികളുടെ കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷാകര്‍ത്തക്കള്‍ സമൂഹം ഭരണാധികാരികള്‍ എല്ലാവരും മുന്നോട്ടു വരേണ്ടതാണ് കുട്ടികള്‍ പ്രത്യേകിച്ച് രാജ്യത്തിന്‍റെ സമ്പത്താണ്‌ ധീര വനിത ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപെട്ട ഇന്ദിരാഗാന്ധി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ദിനമാണ്  ജനുവരി 24. ദേശീയ ബാലികാദിനമായി ആചരിക്കുന്നത്

ഈ വര്‍ഷത്തെ ബാലികാദിനത്തില്‍ ഒരു കൊച്ചു മിടുക്കി വരച്ച ചിത്രങ്ങളാണ് പരിചയപെടുത്തുന്നത് പഠനത്തോടൊപ്പം ചിത്രം വരയിലും മികവു പുലര്‍ത്തുന്ന ആനറ്റ് മരിയ മാനുവല്‍ (അന്നമ്മ) എന്ന ഏഴാം ക്ലാസ്സ്‌ കാരിയുടെ വരകളാണ് ദേശിയ ബാലികാദിനത്തില്‍ പരിചയപെടുത്തുന്നത്  കൊല്ലം സ്വദേശികളായ മാനുവല്‍ ഫ്രാന്‍സിസിന്റെയും ആന്‍സിയുടെയും മകളായ ആനറ്റ് മരിയ പഠനത്തിനും മിടുക്കിയാണ്  കൊല്ലം സെന്റ്‌ അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്, അനുജന്‍ ആബ്നര്‍ ഫ്രാന്‍സിസ് മാനുവല്‍.


Read Previous

ഒരിഞ്ച് പോലും പിന്നോട്ടുപോകില്ല’; ചിന്നക്കനാലില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍

Read Next

റഷ്യൻ സൈനിക വിമാനം തകർന്നു വീണ് 65 മരണം; വിമാനത്തിലുണ്ടായിരുന്നത് ഉക്രെയ്ൻ തടവുകാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular