വോട്ട് ചെയ്യാനെത്തിയവര്‍ക്ക് മസാലദോശയും ചായയും ഫ്രീ; പോളിങ് ശതമാനം വർധിപ്പിക്കാന്‍ കർണാടകയിലെ ഹോട്ടലുടമ


ബെംഗളൂരു : വോട്ടിങ് ശതമാനം വർധിപ്പിക്കാനായി വോട്ടർമാർക്ക് മസാലദോശയും ചായയും സൗജന്യമായി നൽകി കർണാടകയിലെ ഹോട്ടലുടമ. ശിവമോഗയിലെ ശുഭം ഹോട്ടൽ ഉടമയായ ഉദയ് കദംബയാണ് വോട്ട് ചെയ്‌തു വരുന്നവർക്ക് സൗജന്യ ടിഫിൻ നൽകിയത്. 12 മണിക്ക് മുമ്പ് വോട്ട് ചെയ്‌ത് വിരലിലെ വോട്ടിങ് മഷിയുടെ അടയാളം കാണിക്കുന്നവർക്കാണ് സൗജന്യമായി ചായയും ഭക്ഷണവും നൽകിയത്.

കർണാടകയിലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടമായ ഇന്ന് ഹോട്ടലിന് പുറത്ത് പ്രത്യേക കൗണ്ടർ തുറന്നാണ് ഭക്ഷണം നൽകിയത്. തന്‍റെ വാഗ്‌ദാനത്തോട് വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വലിയ തിരക്ക് അനുഭവ പ്പെട്ടെന്നും ഉദയ് കദംബ പറഞ്ഞു. വോട്ടിങ് പ്രക്രിയയിൽ ജനങ്ങൾ പങ്കാളികളാവാ നാണ് താൻ ഇതുവഴി അവസരമൊരുക്കിയതെന്നും ഹോട്ടലുടമ പറഞ്ഞു.

കർണാടകയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടമായിരുന്നു ഇന്നലെ വോട്ടിങ് ശതമാനം കുറവായ മണ്ഡലത്തിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാനാണ് സൗജന്യമായി ചായയും ടിഫിനും നൽകിയതെന്ന് ഹോട്ടലുടമ

സമീപ വർഷങ്ങളിൽ വോട്ടിങ് ശതമാനം കുറവായിരുന്നെന്നും വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ ഇതൊരു നല്ല ആശയമാണെന്നും ഉദയ് കദംബ കൂട്ടിച്ചേർത്തു. അയ്യായി രത്തോളം വോട്ടർമാർ ഭക്ഷണത്തിനായി എത്തിയതായി ഹോട്ടലുടമ പറഞ്ഞു.


Read Previous

പോളിങ് വിവരങ്ങള്‍ പുറത്തു വിടാന്‍ വൈകുന്നു; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ മുന്നണി

Read Next

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular