പോളിങ് വിവരങ്ങള്‍ പുറത്തു വിടാന്‍ വൈകുന്നു; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ മുന്നണി


ന്യൂഡല്‍ഹി: പോളിങ് ശതമാനം പുറത്തു വിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകു ന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യ മുന്നണി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കത്തയച്ചു.

ആദ്യഘട്ട തിരഞ്ഞടുപ്പിലെ പോളിങ് കണക്കുകള്‍ 11 ദിവസം കഴിഞ്ഞും രണ്ടാം ഘട്ടത്തിലെ കണക്കുകള്‍ നാല് ദിവസം കഴിഞ്ഞുമാണ് കമ്മീഷന്‍ പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കത്തയച്ചത്.

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദി ത്തത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി ശബ്ദമുയര്‍ത്തേണ്ടത് സഖ്യത്തി ന്റെ കടമയാണെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

അതിനിടെ മുസ്ലീം സംവരണ പ്രസ്താവനയില്‍ വ്യക്തത വരുത്തി ആര്‍ജെഡി അധ്യ ക്ഷന്‍ ലാലു പ്രസാദ് യാദവ്. സംവരണത്തിന്റെ അടിസ്ഥാനം മതമല്ല, സാമൂഹിക അവസ്ഥയാണ് എന്നാണ് അദേഹം വ്യക്തമാക്കിയത്. ലാലുവിന്റെ പ്രസ്താവന പ്രധാനമന്ത്രി റാലിയില്‍ ഉന്നയിച്ചതോടെയാണ് വ്യക്തത വരുത്തിയത്. മുസ്ലീങ്ങള്‍ക്ക് സംവരണം ലഭിക്കണം എന്നായിരുന്നു ലാലുവിന്റെ ആദ്യ പ്രസ്താവന.


Read Previous

നാലാം ലോക കേരള സഭ ജൂൺ 13 തൽ 15 വരെ തിരുവനന്തപുരത്ത്

Read Next

വോട്ട് ചെയ്യാനെത്തിയവര്‍ക്ക് മസാലദോശയും ചായയും ഫ്രീ; പോളിങ് ശതമാനം വർധിപ്പിക്കാന്‍ കർണാടകയിലെ ഹോട്ടലുടമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular