റഷ്യൻ സൈനിക വിമാനം തകർന്നു വീണ് 65 മരണം; വിമാനത്തിലുണ്ടായിരുന്നത് ഉക്രെയ്ൻ തടവുകാർ


മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉക്രെയ്ൻ യുദ്ധ തടവുകാരെയും കൊണ്ട് പോയ ഐഎൽ 76 മിലിട്ടറി ട്രാൻസ്‌പോർട്ട്‌ വിമാനമാണ് ബെൽഗൊറോഡ് മേഖലയിൽ തകർന്ന് വീണത്. ആറ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു വെന്നാണ് റിപ്പോർട്ടുകൾ. തടവുകാരെ കൈമാറാനായി കൊണ്ടുപോകുകയായിരുന്നു വെന്നാണ് വിവരം.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുന്നതി നായി പ്രത്യേക സെെനിക കമ്മീഷനെ നിയോ​ഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാല യത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഉക്രെയ്ൻ അതിർത്തി യോടു ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്.

വിമാനം അപകടത്തിൽപ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല. സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിനു സമീപം ഒരു വിമാനം വലിയ സ്ഫോടന ശബ്ദത്തോടെ താഴേക്കു പതിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


Read Previous

ബാലികാദിനത്തില്‍ കൊച്ചുമിടുക്കി ആനറ്റ് മരിയയുടെ (അന്ന) വരകള്‍ പരിചയപെടാം

Read Next

ഇനിയും കേസെടുക്കൂ എന്ന് രാഹുല്‍; തിരഞ്ഞെടുപ്പിന് ശേഷം അറസ്റ്റെന്ന് ഹിമന്ത: പരസ്പരം വെല്ലുവിളിച്ച് നേതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular