പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യ കയറ്റുമതി അവസാനിപ്പിച്ചതോടെ സൗദി അടക്കം വിവിധ രാജ്യങ്ങളിൽ സവാളക്ക് വൻ വിലക്കയറ്റം


റിയാദ് : ഇന്ത്യ കയറ്റുമതി അവസാനിപ്പിച്ചതോടെ സൗദി അടക്കം വിവിധ രാജ്യ ങ്ങളിൽ സവാളക്ക് വൻ വിലക്കയറ്റം. സൗദിയിൽ 9 മുതൽ 11 റിയാൽ വരെയാണ് ഒരു കിലോ സവാളയുടെ ഇന്നത്തെ വില. പച്ചക്കറി മാർക്കറ്റുകളിലും വില കുതിച്ചുയർന്നു. ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അടുത്ത മാർച്ച വരെയാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. നിലവിലുള്ള ലോക്‌സഭയുടെ കാലാവധി മൂന്നു മാസത്തിനകം അവസാനിക്കാനി രിക്കെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

ഉള്ളിക്ക് വില കൂടിയാൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കാനിടയുണ്ട്. ഈ സഹചര്യം കണക്കിലെടുത്താണ് ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ ഒരു കിലോ ഉള്ളിക്ക് 200 രൂപയാണ് ഇന്നത്തെ (വ്യാഴം) വില. ഇന്ത്യയുടെ കയറ്റുമതി നിരോധനം പ്രത്യാഘാതമുണ്ടാക്കിയെന്ന് ധാക്കയിൽ നിന്നുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


Read Previous

മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്; പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ

Read Next

അസുഖ ബാധിതനായ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായി കേളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular