ലോ​ക ഫി​സി​യോ ദി​നാ​ച​രണം; ഫി​സി​യോ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും


മ​നാ​മ: ലോ​ക ഫി​സി​യോ തെ​റ​പ്പി ദി​ന​മാ​യ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ഫി​സി​യോ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ബ​ഹ്റൈ​നും ബ​ഹ്റൈ​ൻ കേ​ര​ള ഫി​സി​യോ ഫോ​റ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​സി​യോ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും എ​ട്ടി​ന് വൈ​കീ​ട്ട് 3.30 മു​ത​ൽ മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. ‘നി​ങ്ങ​ളു​ടെ ഫി​സി​യോ​യെ അ​റി​യൂ’ എ​ന്ന സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​രു​നൂ​റി​ൽ കു​റ​യാ​ത്ത സ്ത്രീ​പു​രു​ഷ അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ​തി​ന​ഞ്ചോ​ളം സ്ത്രീ​പു​രു​ഷ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രി​യ്ക്കും. ച​ല​ന​മാ​ണ് ശാ​രീ​രി​കാ​രോ​ഗ്യ​ത്തി​ന്റെ പ​ര​മ​പ്ര​ധാ​നം. ഇ​തി​ലൂ​ടെ ഒ​ട്ട​ന​വ​ധി രോ​ഗാ​വ​സ്ഥ​ക​ളെ പ്ര​തി​രോ​ധി​ക്കാ​നും രോ​ഗാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി ചി​കി​ത്സി​ക്കാ​നും അ​തു​വ​ഴി രോ​ഗ​മി​ല്ലാ​ത്ത അ​വ​സ്ഥ ക​ര​സ്ഥ​മാ​ക്കാ​നും ഫി​സി​യോ ചി​കി​ത്സാ​രീ​തി​ക്ക് സാ​ധി​ക്കു​മെ​ന്ന അ​വ​ബോ​ധം പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 39461717 – 35195778 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക്യാ​മ്പ് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​കെ.​സി. മു​നീ​റും റ​ഫീ​ഖ് തോ​ട്ട​ക്ക​ര​യും അ​റി​യി​ച്ചു.


Read Previous

ചൈനയിലെ വൻമതില്‍ പൊളിച്ച് കുറുക്കുവഴിയുണ്ടാക്കി; രണ്ട് തൊഴിലാളികൾ അറസ്റ്റിൽ

Read Next

പു​തി​യ സേ​വ​ന​ങ്ങ​ളുമായി, സ​ഹേ​ൽ ആ​പ്പ്; വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ, റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തി എ​ന്നി​വ​ ഉൾപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular