യവ്ഗനി പ്രിഗോഷിന്‍ മരിച്ചിട്ടില്ല, പുതിയ വീഡിയോയില്‍ നേരിട്ടെത്തി, പുടിന്‍ നാടകം കളിച്ചതോ?


മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പിന്റെ അധ്യക്ഷന്‍ യവ്ഗനി പ്രിഗോഷിന്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രിഗോഷിന്‍ ഒരു വീഡിയോയില്‍ നേരിട്ടെത്തിയിരിക്കുകയാണ്. അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചുവെന്നായിരുന്നു റഷ്യ സ്ഥിരീകരിച്ചത്. റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടി രുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച കൊണ്ട് ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പ്രിഗോഷിന്‍ താന്‍ ജീവനോടെ ഉണ്ടെന്നും പറയുകയാണ്.

യുക്രൈന്റെ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രിഗോഷിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നേരത്തെ പ്രിഗോഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൂലിപ്പട്ടാള ഗ്രൂപ്പായ വാഗ്നറിന്റെ തലപ്പത്ത് എത്തിയതോടെയാണ് പ്രിഗോഷിന്‍ പ്രശസ്തനായത്.

ഞാന്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും തിരക്കിയില്ല. പക്ഷേ ഇപ്പോള്‍ എങ്ങനെ യുണ്ട്, താനിപ്പോള്‍ ആഫ്രിക്കയിലാണെന്നും എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രിഗോഷിന്‍ പറയുന്നുണ്ട്. എല്ലാം ഓകെയാണെന്നും, പ്രശ്‌നങ്ങളില്ലെന്നും വീഡിയോ യില്‍ അദ്ദേഹം പറയുന്നുണ്ട്.

തന്നെ ഈ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റാന്‍ ശ്രമിച്ചവരോടും, തന്റെ സ്വകാര്യ ജീവിതം ചര്‍ച്ചയാക്കിയവരോടുമാണ് ഇക്കാര്യങ്ങളൊക്കെ പറയാനുള്ളതെന്നും പ്രിഗോഷിന്‍ പറഞ്ഞു. അതിന് ശേഷം ക്യാമറയിലേക്ക് നോക്കി തന്റെ കൈവീശുന്നതും വീഡി യോയിലുണ്ട്.

അതേസമയം ഈ വീഡിയോ എപ്പോള്‍ എടുത്തതാണെന്നോ, എവിടെ നിന്നുള്ളതാ ണെന്നോ വ്യക്തമായിട്ടില്ല. പ്രിഗോഷിന്റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നാടകം കളിച്ചതാണോ എന്ന ചോദ്യം ശക്തമായിരിക്കുകയാണ്. റഷ്യന്‍ സര്‍ക്കാ രിനെതിരായ വിമത നീക്കത്തിന് പിന്നാലെ പ്രിഗോഷിന്‍ മരിച്ചെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഈ പദ്ധതിയെന്നാണ് ആരോപണം. ആഫ്രിക്കയിലാണെന്ന് വീഡിയോയില്‍ പ്രിഗോഷിന്‍ പറയുന്നുണ്ട്.

അതേസമയം അപകട സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഫോറന്‍സിംഗ് പരിശോ ധന നടത്തിയെന്നും, പ്രിഗോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞുവെന്നും റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി പറഞ്ഞിരുന്നു. അതേസമയം പ്രിഗോഷിന്റെ ജീവനോ ടെയുണ്ടെന്ന വിവരം പുടിന് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. യുക്രൈ നിലെ യുദ്ധത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ സേവനങ്ങള്‍ നിര്‍ണായകമായിരുന്നു.


Read Previous

ബലാത്സംഗം, തെളിവു നശിപ്പിക്കാനായി കൊല; ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ 35-ാം ദിവസം കുറ്റപത്രം

Read Next

പ്രചാരണം അവസാന ലാപ്പിലേക്ക്; ആന്റണിയും മകനും ഇന്ന് ‘നേര്‍ക്കുനേര്‍’; മുഖ്യമന്ത്രിയും പുതുപ്പള്ളിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular