മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് യുഎസ്എ-കാനഡ കെഎംസിസിയുടെ 11.38 ലക്ഷം രൂപ


മലപ്പുറം: ന്യൂഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന് യുഎസ്എ-കാനഡ കെഎംസിസി 11.38 ലക്ഷം രൂപ സംഭാവന നല്‍കി. യുഎസ്എ കെഎംസിസിയും കാനഡ കെഎംസി സിയും സമാഹരിച്ച ഫണ്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി.

മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ യുഎസ്എ ആന്റ് കാനഡ കെഎംസിസി പ്രസിഡന്റ് യുഎ നസീര്‍ 11,38,721 രൂപ കൈമാറി. മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, പി അബ്ദുല്‍ഹമീദ് എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, അഡ്വ. കെഎന്‍എ ഖാദര്‍, പികെകെ ബാവ, പൊട്ടന്‍കണ്ടി അബ്ദുല്ല, ഉമ്മര്‍ പാണ്ടികശാല, ടിഎ അഹമ്മദ് കബീര്‍, കമാല്‍ വരദൂര്‍, അഡ്വ. പിഎംഎ സമീര്‍, കാനഡ കെഎംസിസി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ്, മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് യുഎ ഷബീര്‍, പഞ്ചിളി അസീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഖാഇദെ മില്ലത്ത് സെന്റര്‍ നിര്‍മാണം നല്ല രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുക യാണെന്ന് മാധ്യമങ്ങളുമായി സംസാരിക്കവെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും താമസിയാതെ സോഫ്റ്റ് ലോഞ്ചിങ് ചെയ്യാനാവുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.


Read Previous

ബിഗ് ടിക്കറ്റ്; മലയാളി യുവാവും സുഹൃത്തുക്കൾക്കും കൂടി സ്വന്തമാക്കിയത് 33 കോടി

Read Next

സംസ്ഥാന ബജറ്റ്: രാഷ്ട്രീയ കവല പ്രസംഗം, പ്രവാസികള്‍ക്ക് നിരാശ, പ്രവാസി പുനരധിവാസം മിണ്ടുന്നില്ല: റിയാദ് ഒ.ഐ.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular