മഹ്‌സൂസ് ഡ്രോയില്‍ സര്‍ക്കാര്‍ ജീവനക്കാരനും ഷെഫിനും ഐടി ജോലിക്കാരനും 22 ലക്ഷം വീതം സമ്മാനം


ദുബായ്: മഹ്‌സൂസ് ഡ്രോയിലെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ യുഎഇ പൗരനും ഈജിപ്തുകാരനും ഫിലിപ്പിനോ പ്രവാസിയും ഒരു ലക്ഷം ദിര്‍ഹം (22,63,086 രൂപ) വീതം സമ്മാനം നേടി. ബംബര്‍ സമ്മാനങ്ങള്‍ക്ക് പുറമേ എല്ലാ ആഴ്ചയും മൂന്ന് ഭാഗ്യശാലി കള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനമായി നല്‍കുന്നത്.

ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് മൂവര്‍ക്കും സമ്മാനം ലഭിച്ചത്. ലക്ഷം ദിര്‍ഹം നേടിയവരില്‍ എമിറാത്തി പൗരനായ മുഹമ്മദും ഉള്‍പ്പെടുന്നു. ദുബായ് നിവാസിയായ 37 കാരനായ ഇദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനാണ്. വിജയിച്ചു എന്നറി ഞ്ഞപ്പോള്‍ ആവേശഭരിതനായ മുഹമ്മദ് തന്റെ വിജയം കുടുംബവുമായി പങ്കിടാന്‍ പദ്ധതിയിടുകയാണെന്ന് അറിയിച്ചു. ഒരു പുതിയ കാര്‍ വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

ദുബായില്‍ താമസിക്കുന്ന ഈജിപ്ത് പൗരനാണ് രണ്ടാമത്തെ വിജയി. കെയ്‌റോ സ്വദേശി യായ താരിക് ഷെഫായി ജോലി ചെയ്യുന്നു. 63 കാരനായ ഇദ്ദേഹം കഴിഞ്ഞ 34 വര്‍ഷ മായി ദുബായിലാണ് താമസം. വിജയിച്ചു എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിയാതിരുന്ന ഇദ്ദേഹം സമ്മാനം ഉറപ്പിച്ചതോടെ സന്തോഷവും കൊണ്ട് വീര്‍പ്പുമുട്ടി. രാത്രി മുഴുവന്‍ ഉറങ്ങാന്‍ പ്രയാസപ്പെട്ടുവെന്നും താരിക് പറഞ്ഞു. സാമ്പത്തികമായി പ്രയാസമുള്ള കുറച്ച് ആളുകളെ സഹായിക്കാന്‍ ഫണ്ടിന്റെ ഒരു ഭാഗം ഉപയോഗി ക്കാനും ബാക്കിയുള്ളത് തന്റെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാനും അദ്ദേഹം പദ്ധതിയിടുന്നു.

ദുബായില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് പൗരനാണ് മൂന്നാമത് വിജയിച്ചത്. 37 കാരനായ ജെറമി ഒരു സ്വകാര്യ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. സാമ്പ ത്തിക ബാധ്യതകള്‍ തീര്‍ക്കാനും മകന്റെ വിദ്യാഭ്യാസത്തിനായി പണം കരുതിവ യ്ക്കാനുമാണ് ജെറമിയുടെ തീരുമാനം

35 ദിര്‍ഹം നല്‍കി (792 രൂപ) മഹ്‌സൂസിന്റെ ഒരു കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് യുഎ ഇയിലെ പ്രശസ്തമായ നറുക്കെടുപ്പിന്റെ ഭാഗമാവാം. കോടിക്കണക്കിന് രൂപയുടെ പ്രതിവാര ഭാഗ്യസമ്മാനങ്ങളാണ് ഇതിലൂടെ നല്‍കുന്നത്. മഹ്‌സൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആളുകള്‍ക്ക് പങ്കെടുക്കാം.

പുതുക്കിയ സമ്മാന ഘടനയനുസരിച്ച് ആഴ്ചതോറും 90,000 പേര്‍ക്ക് സമ്മാനം ലഭിക്കും. പ്രതിവാര വിജയികളുടെ എണ്ണം കഴിഞ്ഞയാഴ്ച മുതലാണ് 3,000 ത്തില്‍ നിന്ന് 90,000 ആയി വര്‍ധിപ്പിച്ചത്. അഞ്ച് അക്കങ്ങളില്‍ അഞ്ചും ഒത്തുവന്നാല്‍ 20,000,000 ദിര്‍ഹം (45,28,19,856 രൂപ) ആണ് സമ്മാനം. അഞ്ചില്‍ നാല് നമ്പറുകള്‍ പൊരുത്തപ്പെട്ടാല്‍ 150,000 ദിര്‍ഹം (33,96,148 രൂപ) നേടാം. മൂന്ന് അക്കങ്ങള്‍ യോജിച്ചാലും 150,000 ദിര്‍ഹം (33,96,148 രൂപ) ലഭിക്കും.

അഞ്ചില്‍ രണ്ട് നമ്പറുകള്‍ പൊരുത്തപ്പെട്ടാല്‍ 35 ദിര്‍ഹം (792 രൂപ) അഥവാ ടിക്കറ്റ് തുക സമ്മാനമായി തിരികെകിട്ടും. അഞ്ചില്‍ ഏതെങ്കിലും ഒരു നമ്പര്‍ യോജിച്ചാല്‍ അഞ്ച് ദിര്‍ഹം (113 രൂപ) പ്രോല്‍സാഹന സമ്മാനമുണ്ട്. ഇതിനു പുറമേയാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് എല്ലാ ആഴ്ചയും ഉറപ്പായ 100,000 ദിര്‍ഹം (22,64,099 രൂപ) സമ്മാനമായി നല്‍കുന്നത്.

സെപ്തംബര്‍ 23 ഞായറാഴ്ച രാത്രി 9:30ന് മുതലാണ് പുതിയ സമ്മാനഘടന നിലവില്‍ വന്നത്. പുതിയ സമ്മാന ഘടനയ്ക്ക് കീഴിലുള്ള തത്സമയ നറുക്കെടുപ്പുകള്‍ സെപ്റ്റം ബര്‍ 30 ശനിയാഴ്ചയും ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയും നടന്നു. കൂടുതല്‍ ആളുകള്‍ക്ക് സമ്മാനം ലഭിക്കുന്നതിനാണ് വിജയികളുടെ എണ്ണം വര്‍ധിപ്പിച്ചത്.


Read Previous

ഗ്രീൻ സൗദി”; ഹരിതയുഗത്തിന് തുടക്കം, 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങി സൗദി

Read Next

ഫിഫ ലോകകപ്പിന് ശേഷം ഏഷ്യന്‍ വന്‍കരയുടെ പോരാട്ടത്തിന് വേദി തുറന്ന് ഖത്തര്‍; ടിക്കറ്റ് വില്‍പന തുടങ്ങി. കുറഞ്ഞ നിരക്ക് 25 റിയാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular