ഫിഫ ലോകകപ്പിന് ശേഷം ഏഷ്യന്‍ വന്‍കരയുടെ പോരാട്ടത്തിന് വേദി തുറന്ന് ഖത്തര്‍; ടിക്കറ്റ് വില്‍പന തുടങ്ങി. കുറഞ്ഞ നിരക്ക് 25 റിയാല്‍


ദോഹ: കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിന് വിജയകമായി ആതിഥ്യമരുളിയ ഗള്‍ഫ് തീരനഗരിയുടെ മനോഹരമായ മാര്‍ത്തട്ടില്‍ മറ്റൊരു കായിക മാമാങ്കത്തിന് അരങ്ങു ണരുന്നു. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് 2024ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകകപ്പ് ഫുട്‌ബോളിന്റെ ഏഴ് വേദികള്‍ ഉള്‍പ്പെടെ ഒമ്പത് കളിത്തട്ടുകള്‍ കളിയാരവത്തിന് കാതോര്‍ക്കുകയായി.

18ാമത് ഏഷ്യന്‍ കപ്പിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെ മാത്രമാണ് ലഭിക്കുക. പണമടയ്‌ക്കേണ്ടതും ഓണ്‍ലൈനില്‍ തന്നെ. ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കുന്ന 51 മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഘട്ടംഘട്ടമായാണ് വിതരണം. 25 റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ്. പ്രവേശനത്തിന് ഹയാ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സംഘാടക സമിതി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാണികള്‍ക്ക് ന്യായമായ നിരക്കില്‍ താമസ സൗകര്യം; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍

മൊബൈലുകളിലും ഡിജിറ്റല്‍ വാലറ്റുകളിലും ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷി ക്കാവുന്നതാണ്. ടിക്കറ്റ് പുനര്‍വില്‍പന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകളാണ് ഏഷ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരാവാന്‍ കൊമ്പുകോര്‍ ക്കുന്നത്.

ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ലുസെയ്ല്‍ സ്‌റ്റേഡിയത്തിലാണ് നടക്കുക. ആതി ഥേയര്‍ തന്നെയാണ് നിലിവിലെ ജേതാക്കള്‍. ഇതു മൂന്നാം തവണയാണ് ദോഹ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1988, 2011 ടൂര്‍ണമെന്റുകളാണ് മുമ്പ് നടന്നത്.

മല്‍സരങ്ങള്‍ക്കനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാവും. ഉദ്ഘാടന മത്സരത്തില്‍ 250, 100, 30 റിയാല്‍ നിരക്കുകളില്‍ ടിക്കറ്റ് ലഭ്യമാണ്. അംഗപരിമിതര്‍ക്കുള്ള അക്‌സസി ബിലിറ്റി ടിക്കറ്റിന് 30 റിയാലാണ് വില. ഗ്രൂപ്പ് ഘട്ടങ്ങള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങ ള്‍ക്കും 60, 40, 25 റിയാലായിരിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മല്‍സരങ്ങള്‍ കാണാന്‍ കാറ്റഗറി അനുസരിച്ച് 100, 60, 30 റിയാലും ഫൈനലിന് 250, 100, 30 റിയാലു മാണ് ഈടാക്കുക.

മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തുന്നവര്‍ക്ക് ന്യായമായ നിരക്കിലുള്ള വ്യത്യസ്ത താമസ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുമെന്നും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങ ളില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ഏഷ്യന്‍ കപ്പ് സമയത്ത് രാജ്യത്തുടനീളം നിരവധി ആഘോഷ പരിപാടി കളും സംഘടിപ്പിക്കുന്നുണ്ട്.


Read Previous

മഹ്‌സൂസ് ഡ്രോയില്‍ സര്‍ക്കാര്‍ ജീവനക്കാരനും ഷെഫിനും ഐടി ജോലിക്കാരനും 22 ലക്ഷം വീതം സമ്മാനം

Read Next

ഇസ്രയേലുകാര്‍ വീട്ടില്‍ തിരിച്ചെത്തുന്നതുവരെ ഇലക്ട്രിക് സ്വിച്ചുകള്‍ ഓണാക്കില്ല. ജല വിതരണ പൈപ്പുകള്‍ പ്രവര്‍ത്തിക്കില്ല, ഇന്ധന ടാങ്കുകള്‍ എത്തില്ല. മാനുഷിക പരഗണന മനുഷ്യര്‍ക്കാണ്. ആരും ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വരരുത്’- ഇസ്രയേല്‍ വൈദ്യുതി മന്ത്രി,യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലെത്തി, പാലസ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസുമായി ആശയവിനിമയം നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular