റിസ ലഹരി വിരുദ്ധ ഓൺലൈൻ റിയാദ് : പരിശീലന പരിപാടി നാളെ.


റിയാദ് : ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര എൻ.ജി .ഒ സുബൈർകുഞ്ഞു ഫൗണ്ടേഷന്‍റെ ലഹരി വിരുദ്ധ വിഭാഗം ‘റിസ’ സംഘടിപ്പിക്കുന്ന ഓൺലൈൻ ‘പരിശീലക പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം മെയ് ഏഴ് ചൊവ്വാഴ്ച്ച നടക്കും.

ഗ്രേഡ് എട്ട് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള ഡിഗ്രി വിദ്യാർത്ഥികൾ , അധ്യാപകർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം. മെയ് ഏഴ് ചൊവ്വാഴ്ച്ച സൗദി സമയം വൈകുന്നേരം 6 മുതൽ 8 വരെ ( ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10 :30 വരെ

ആദ്യ ഘട്ട പരിശീലനം. വൈകുന്നേരം 4 മണി വരെ ഓൺലൈൻ രജിസ്‌ട്രേഷൻ സ്വീകരിക്കും. മെയ് 25 നു ഓൺലൈൻ മൂല്യനിർണയ പരീക്ഷ നടത്തും. .വിജയി കൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് ലോക പുകയില വിരുദ്ധ ദിനമായ മെയ് 31ന് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് www.risatots.online എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വാര്‍ത്ത കേള്‍ക്കാം


Read Previous

കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ദ്വൈമാസ ക്യാമ്പയിന് തുടക്കം.

Read Next

Film actress Kanakalatha passed away: ചലച്ചിത്ര നടി കനകലത അന്തരിച്ചു, ഏറെ കാലമായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular