Film actress Kanakalatha passed away: ചലച്ചിത്ര നടി കനകലത അന്തരിച്ചു, ഏറെ കാലമായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലായിരുന്നു.


മലയാള ചലച്ചിത്ര താരം കനകലത അന്തരിച്ചു. തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറെ കാലമായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലായിരുന്ന കനകലത. ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത കലാകാരിയാണ് കനകലത. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അവരിന്ന് ജീവിതത്തിന്റെ മറ്റൊരുഘട്ടത്തിലൂടെ കടന്നുപോവുകയാണ്. 2021 ഡിസംബർ തൊട്ടാണ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

“ചേച്ചിക്ക് ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നത് നിർത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിർബ ന്ധിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു” സഹോദരി വിജയമ്മ പറഞ്ഞു.

“അതിനിടയിൽ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കായി പോയപ്പോൾ പരുമല ഹോസ്പിറ്റലിൽ കാണിച്ച് എം.ആർ. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി” വിജയമ്മ മാതൃഭൂമിയോട് പറഞ്ഞു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യ പുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തി പ്രാവ് ഹരികൃഷ്ണൻസ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൂക്കാലമാണ് അവസാനത്തെ സിനിമ


Read Previous

റിസ ലഹരി വിരുദ്ധ ഓൺലൈൻ റിയാദ് : പരിശീലന പരിപാടി നാളെ.

Read Next

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular