കു​വൈത്തിൽ വാർഷിക ഉപഭോക്തൃവിലയിൽ 3.82 ശതമാനം വർധന


കു​വൈ​ത്ത് സി​റ്റി: 2022 ആ​ഗ​സ്റ്റി​നെ അ​പേ​ക്ഷി​ച്ച് 2023 ആ​ഗ​സ്റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ർ​ഷി​ക ഉ​പ​ഭോ​ക്തൃ വി​ല​യി​ൽ 3.82 ശ​ത​മാ​നം വ​ർ​ധ​ന. സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ബ്യൂ​റോ​യാ​ണ്(​സി.​എ​സ്.​ബി) ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ചി​ല പ്ര​ധാ​ന ഗ്രൂ​പ്പു​ക​ളു​ടെ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യു​ടെ​യും സൂ​ചി​ക​ക​ളു​ടെ ച​ല​ന​ത്തി​ലെ മ​റ്റ് ഗ്രൂ​പ്പു​ക​ളി​ലെ കു​റ​വി​ന്റെ​യും ഫ​ല​മാ​യി ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക (സി.​പി.​ഐ) 0.15 ശ​ത​മാ​നം ഉ​യ​ർ​ന്ന് 130.3ൽ ​എ​ത്തി​യ​താ​യി സി.​എ​സ്.​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

2022ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 2023 ആ​ഗ​സ്റ്റി​ലെ വാ​ർ​ഷി​ക വി​ല​വ്യ​തി​യാ​നം ഭ​ക്ഷ്യ-​പാ​നീ​യ ഗ്രൂ​പ്പു​ക​ളു​ടെ വി​ല​യി​ൽ 5.70 ശ​ത​മാ​നം വ​ർ​ധ​ന കാ​ണി​ച്ചു. അ​തേ​സ​മ​യം, സി​ഗ​ര​റ്റി​ന്റെ​യും പു​ക​യി​ല ഗ്രൂ​പ്പി​ന്റെ​യും വി​ല​യി​ൽ 0.30 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. വ​സ്ത്ര​ങ്ങ​ളു​ടെ​യും പാ​ദ​ര​ക്ഷ​ക​ളു​ടെ​യും വി​ല 6.97 ശ​ത​മാ​ന​വും ഹൗ​സി​ങ് സ​ർ​വി​സ​സ് ഗ്രൂ​പ്പി​ന് 3.23 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.

ഗാ​ർ​ഹി​ക ഫ​ർ​ണി​ച്ച​ർ ഗ്രൂ​പ്പി​ന്റെ വി​ല 2.59 ശ​ത​മാ​ന​വും ആ​രോ​ഗ്യ ഗ്രൂ​പ്പി​ന്റെ വി​ല 2.60 ശ​ത​മാ​ന​വും വ​ർ​ധി​ച്ച​താ​യി സി.​എ​സ്.​ബി വെ​ളി​പ്പെ​ടു​ത്തി. ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ഗ്രൂ​പ്പി​ന്റെ വി​ല 3.11 ശ​ത​മാ​ന​വും ആ​ശ​യ​വി​നി​മ​യ ഗ്രൂ​പ്പു​ക​ളു​ടെ വി​ല 1.66 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. വി​നോ​ദ-​സാം​സ്കാ​രി​ക ഗ്രൂ​പ്പു​ക​ളു​ടെ വി​ല 3.31 ശ​ത​മാ​നം വ​ർ​ധി​ച്ച​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ ഗ്രൂ​പ്പി​ന്റെ വി​ല 0.40 ശ​ത​മാ​നം വ​ർ​ധി​ച്ചു. റ​സ്റ്റാ​റ​ന്റു​ക​ളു​ടെ​യും ഹോ​ട്ട​ൽ ഗ്രൂ​പ്പു​ക​ളു​ടെ​യും വി​ല​യി​ൽ 3.07 ശ​ത​മാ​ന​വും വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന ഗ്രൂ​പ്പു​ക​ളു​ടെ​യും വി​ല 4.33 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.


Read Previous

കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല;​ അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി

Read Next

നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്വീ​ക​രി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular