കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല;​ അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി


മ​നാ​മ: മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക​കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ബ​ഹ്​​റൈ​നി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ സ്റ്റീ​ഫ​ൻ ക്രീ​ഗ്​ ബോ​ണ്ടി​യെ ഓ​ഫി​സി​ൽ സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണു​ള്ള​തെ​ന്ന്​ ഇ​രു​പേ​രും വി​ല​യി​രു​ത്തി. കൃ​ഷി, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ബ​ഹ്​​റൈ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. കൂ​ടി​ക്കാ​ഴ്ച​യി​ൽ കാ​ർ​ഷി​ക, സ​മു​ദ്ര സ​മ്പ​ദ്​ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ്​ അ​ഹ്​​മ​ദ്​ ഹ​സ​ൻ, കാ​ർ​ഷി​ക കാ​ര്യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ അ​ൽ ഉ​റൈ​ബ്​ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


Read Previous

സംസ്ഥാനത്ത് പിഎം കിസാൻ സമ്മാൻ നിധി അംഗങ്ങളായ 2.40 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിയ്ക്കുന്നില്ല

Read Next

കു​വൈത്തിൽ വാർഷിക ഉപഭോക്തൃവിലയിൽ 3.82 ശതമാനം വർധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular