ഒഴിഞ്ഞ് കിടക്കുന്നത് 30 ലക്ഷം തസ്തികകള്‍’: തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്നത് മോഡി സര്‍ക്കാരിന് കീഴിലെന്ന് പ്രിയങ്ക ഗാന്ധി


മുംബൈ: തൊഴിലില്ലായ്മയും പണപ്പെരുപ്പവും സംബന്ധിച്ച് നരേന്ദ്ര മോഡി സര്‍ക്കാരി നെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ ഉദ്ഗീറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

കഴിഞ്ഞ പത്ത് വര്‍ഷമായി നികത്തപ്പെടാത്ത 30 ലക്ഷം തസ്തികകള്‍ കേന്ദ്ര സര്‍ക്കാ രില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ജനങ്ങളുടെ പ്രയാസങ്ങളും തൊഴിലില്ലായ്മയും വര്‍ധിച്ചു. 70 കോടി ജനങ്ങളും യുവാക്കളും തൊഴിലില്ലാത്തവരാണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.

കൂടാതെ കേന്ദ്രം എല്ലാ കാര്‍ഷിക ഉപകരണങ്ങളിലും ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടു ണ്ടെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം അത് നിര്‍ത്തലാക്കും. മഹാരാ ഷ്ട്രയില്‍ ജനാധിപത്യം ദുര്‍ബലമാകുകയും നിയമസഭാംഗങ്ങളെ വിലക്കെടുക്കുകയും സര്‍ക്കാരുകള്‍ താഴെ ഇടുകയും പാര്‍ട്ടികള്‍ പിളര്‍ക്കുകയും ചെയ്യുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

ജനാധിപത്യത്തിന് നാശം സംഭവിക്കുന്നതിനേക്കാള്‍ വലിയ കുറ്റകൃത്യമൊന്നുമില്ല. ലാത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എംപി സുധാകര്‍ ശ്രാങ്കരെയ്ക്കെതിരെ നേത്ര ശസ്ത്രക്രിയാ വിദഗ്ധന്‍ ശിവാജി കല്‍ഗെയെ ആണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.


Read Previous

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം; ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

Read Next

ഒരു വര്‍ഷമായി കാണാതായ തായ്‌ലന്റ് മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍!മരണത്തില്‍ ദുരുഹത ആരോപിച്ച് കുടുംബം രംഗത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular