വനിതാദിനത്തില്‍ ജ്വാലാമുഖിയായി, “അവൾ” കവിത: സുമിത വിനോദ്


ശക്‌തയായി. പ്രബുദ്ധയായി
ജ്വലിക്കുന്ന കണ്ണുകളാൽ
ജ്വാലാമുഖിയായി,
അവൾ നിന്നു.

ദീർഘനിശ്വാസത്താൽ,
ആയിരം ചാട്ടവാറടിയേക്കാൾ,
വേദനയിൽ പുളയുമ്പോഴും
ശക്തയായി പ്രബുദ്ധയായി
അവൾ നിന്നു.

തീനാമ്പുകളെപോലെ,
വാക്കുകൾ അവളെ-
വിഴുങ്ങി,,പരിഹാസ മതിലിൽ-
വീണുടഞ്ഞു അവൾ, പക്ഷെ
സധൈര്യം മുന്നോട്ട്,

സർവ്വ സഹയായി-
സഹന പര്യായമായി
വീണ്ടുമവൾ ഒരു യുദ്ധത്തിന്.


Read Previous

കവിത “എഴുതാപ്പുറങ്ങളിലൂടെ” അഭിലാഷ്.

Read Next

വനിതാദിനം: ” അമ്മ എന്ന നന്മ” എഴുത്തുപുരയില്‍ സുരേഷ് ശങ്കര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular