വനിതാദിനം: ” അമ്മ എന്ന നന്മ” എഴുത്തുപുരയില്‍ സുരേഷ് ശങ്കര്‍.


അമ്മ എന്ന നന്മ.അമ്മ ഒരു സൌഭാഗ്യമാണ്.അമ്മ ദൈവമാണ്. അവർ, മറ്റെന്തി നേക്കാളും വലിയ ഊർജ്ജമാണ്.അതേ വനിത എന്നാൽ ആദ്യം വരുന്ന വാക്ക് അമ്മയാണ് ….അതെ വൃദ്ധസദനങ്ങളിൽ തള്ള പെടുന്ന എല്ലാ അമ്മമാർക്കും വേണ്ടി അനീതിയും വിവേചനവും നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി.. കഴിഞ്ഞ കാല സമരങ്ങളെ ഓര്‍മിക്കുവാനും ഭാവിതലമുറയ്ക്ക് കരുത്തും ശുഭാപ്തിവിശ്വാസവും പകരുന്നതിനും വേണ്ടി..സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലു വിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും,

സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നതിനും വേണ്ടി..ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്നതിനു വേണ്ടി..ഓരോ സ്ത്രീക്കും അവരുടെ അവകാശങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം..ഏതു മേഖലയിലും സ്ത്രീകളോടുള്ള വിവേചനം തടയുക എന്ന ഉദ്ദേശത്തോട് കൂടി..’ ഭൂതകാലത്തെ ആഘോഷിക്കുക, ഭാവി ആസൂത്രണം ചെയ്യുക’ എന്ന ആദ്യ പ്രമേയ ത്തോടെ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്‌ട്ര വനിതാ ദിനം,

ഈ വർഷം “ലിംഗസമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും” എന്ന തിൽ എത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയം..വീട്ടമ്മവൽകരണത്തിന്റെ.. അരാഷ്ട്രീ യതയുടെ..ആട്ടിൻതോലണിഞ്ഞ അടിച്ചമർത്തലുകളും,കയ്യൂക്കും പലപ്പോഴും മറനീക്കി പ്രത്യക്ഷപ്പെടുന്നുമുണ്ട്..അതിനെയെല്ലാം പ്രതിരോധിക്കാൻ ഈ വനിതാ ദിനത്തിൽ പ്രതിത്ഞ്ഞ എടുക്കാം.

സാങ്കേതികരംഗം ആരോഗ്യരംഗം തുടങ്ങി സമസ്ത മേഖലകളിലും വനിതകൾ ഏറെ ഉയർച്ച കൈവരിക്കുമ്പോഴും…ആഗോളതലത്തിൽ സ്ത്രീകളോടുള്ള സമീപനത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ ദേശീയ പാർലമെന്റുകളിലെയും, വനിതാ ഗവൺമെന്റ് മന്ത്രിമാരുടെയും ശതമാനവും, ആഗോളതലത്തിലുള്ള സ്ത്രീകളുടെ ശരാശരി വേതനവും ഒക്കെ പരിശോധനാ വിധേയമാക്കാവുന്നതാണ്.. സ്ത്രീ സുരക്ഷയെ ക്കുറിച്ചുള്ള നടുക്കങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ദിനം തോറും പുറത്ത് വരുന്നു…

പിറന്നു വീണ പെണ്‍കുഞ്ഞുങ്ങളിൽ തുടങ്ങി വൃദ്ധകളെപ്പോലും വെറുതെ വിടാതെ യുള്ള പരാക്രമങ്ങളുടെ നിര നീണ്ടു നീണ്ട്, നമ്മുടെ വീട്ടുമുറ്റം കടന്നു അകത്തളങ്ങ ളിൽ യാതൊരു കൂസലുമില്ലാതെ എത്തുന്നു എന്നത് അതീവ ഗൗരവത്തോടെ സമൂഹം ശ്രദ്ധിക്കേണ്ടതാണ്.. പരിഗണിക്കേണ്ടതാണ്.. പരിഹരിക്കപ്പെടേണ്ടതാണ്..

കുടുംബവും, പ്രസവവും, കുഞ്ഞുങ്ങളുമൊക്കെ അവളുടെ മാത്രം ഉത്തരവാദിത്ത മാകുന്ന സാഹചര്യങ്ങളാണ് ഇപ്പോളും നമ്മുക്ക് ചുറ്റുമുള്ളത്….പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനമാണ് വനിതാ ദിനം.

Gender equality today for a sustainable tomorrow’-

സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം.സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്…അമ്മയാവാo, ഭാര്യയാവാം, പെങ്ങളാവാം, അവർക്കുള്ള ആദരവും അവകാശവും സ്വാതന്ത്ര്യവും ഈ ദിവസ ത്തിലെ മാത്രം വനിതാ സ്നേഹമായി നിലക്കാതിരിക്കട്ടെ എന്ന പ്രാർഥനയോടെ ഏവർക്കും


Read Previous

വനിതാദിനത്തില്‍ ജ്വാലാമുഖിയായി, “അവൾ” കവിത: സുമിത വിനോദ്

Read Next

ഓർമ്മതാളുകളിൽ ഒളിമങ്ങാതെ ജീ.കാർത്തികേയൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular