അബുദാബി- കോഴിക്കോട് – തിരുവനന്തപുരം ഇത്തിഹാദ് സർവീസ് ജനുവരി മുതൽ


അബുദാബി: അബുദാബിയിൽ നിന്നും കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ജനുവരി മുതൽ ഇത്തിഹാദ് എയര്‍വേസ് സർവിസ് പുനരാരംഭിക്കുന്നു. ജനുവരി ഒന്നുമുതല്‍ പ്രതിദിനം ഓരോ സര്‍വിസുകളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 14.40ന് അബുദാബിയിൽ നിന്നും വിമാനം പുറപ്പെടും. രാത്രി 19.55ന് വിമാനം കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവീസ്. എയര്‍ക്രാഫ്റ്റ് എയര്‍ ബസ് 320 ണന്ന് വിമാനം ആണ് ഇതിനായി സർവിസ് നടത്തുന്നത്.

എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ഈ വിമാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 21.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 00.05ന് അബുദാബിയിൽ എത്തും. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വിസ് നടത്തുകയെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതർ അറിയിച്ചു. പുലർച്ച 3.20ന് എടുക്കുന്നു മറ്റൊരു വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും രാവിലെ 10.05ന് തിരുവനന്തപുരത്തുനിന്ന് എത്തുന്ന വിമാനം ഉച്ചക്ക് 12.55ന് ആയിരിക്കു അബുദാബിയിൽ എത്തുക.

ഏഴു കിലോ മുതല്‍ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലാണ് നിരക്കുകലിൽ സൗകര്യമൊരുക്കിയിരിക്കുന്നത്. ഏഴു കിലോ ഹാന്‍ഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ നിരക്കുകളിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ സാധിക്കും. ദുബായ് അല്‍ വാസില്‍ സെന്‍ററിലെ ഷെയ്ഖ് സായിദ് റോഡില്‍നിന്നും തിരിച്ചും സൗജന്യമായി ബസ് സർവിസും പുതിയ സര്‍വിസുകള്‍ക്കായി ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

സീറ്റ് ആവശ്യമുള്ളവർക്ക് മുൻകുട്ടി ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്തവര്‍ക്ക് സീറ്റ് ഉണ്ടെങ്കില്‍മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ഇത്തിഹാദ് കൊച്ചി വിമാനത്താവളത്തിലേക്ക് നിലവില്‍ മൂന്നു സര്‍വിസുകള്‍ ആണ് നടത്തുന്നത്. ഇതോടെ കേരളത്തിലെ മൂന്ന് പ്രധാനപ്പെട്ട വിമാനത്താവളത്തിലേക്ക് സർവീസുകൾ ഇത്തിഹാദ് നടത്തുന്നുണ്ട്.

അബുദാബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ എ നവംബര്‍ ഒന്നിനാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ടെര്‍മിനല്‍ എയില്‍നിന്ന് പൂർണ്ണമായും സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 28 ആയി. വിമാനക്കമ്പനികളുടെ മാറ്റം പൂര്‍ത്തിയായതോടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന ടെര്‍മിനലായി ടെര്‍മിനല്‍ എ മാറി. ഒരേസമയം 79 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനല്‍ മുഖേന പ്രതിവര്‍ഷം 4.5 കോടി യാത്രികാർക്ക് വന്നു പോകാൻ സാധിക്കും. നവംബറിലെ ആദ്യ രണ്ടാഴ്ചകൊണ്ട് 1557 വിമാനങ്ങളാണ് ഈ വിമാനത്താവളം വഴി സരാ‍വീസ നടത്തിയത്


Read Previous

ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും പുകയില ഉൽപന്നങ്ങൾ വിൽക്കരുത്; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദമാം നഗരസഭ

Read Next

അലക്‌സ് മാത്യു ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു, അവയവങ്ങള്‍ ദാനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular